കോഴിക്കോട് വിലങ്ങാട്ട് ആനയിറങ്ങി; തുരത്താൻ ശ്രമിച്ച് നാട്ടുകാർ

രാവിലെ 7 മണിയോടെയാണ് ആനയിറങ്ങിയത്. വനപാലകർ പ്രദേശത്ത് എത്തിയിട്ടുണ്ട്.

By Desk Reporter, Malabar News
wild elephant attack Kerala
Rep. Image
Ajwa Travels

കോഴിക്കോട്: ജില്ലയിലെ വിലങ്ങാട് മലയങ്ങാട് പ്രദേശത്ത് കാട്ടാനയിറങ്ങി. ജനവാസ കേന്ദ്രത്തിന് സമീപമുള്ള കൃഷിയിടത്തിലാണ് ആനയിറങ്ങിയത്. തിങ്കാളാഴ്‌ച രാവിലെ ഏഴിനാണ് സംഭവം.

പടക്കം പൊട്ടിച്ച് ആനയെ തുരത്താൻ ആളുകൾ ശ്രമിച്ചു. വനപാലകരും സ്‌ഥലത്തെത്തിയിരുന്നു. നിലവിൽ ആന കാടുകയറിയതായാണ് വിവരം. കഴിഞ്ഞ മാസവും ഇവിടെ ആനയിറങ്ങി കൃഷി നശിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം മലയങ്ങാട്ടെത്തിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. കോഴിക്കോട് – കണ്ണൂർ അതിർത്തിയോടു ചേർന്ന വനമേഖലയിൽ വൈദ്യുതി വേലി സ്‌ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. പകൽ സമയത്തും ആനയെത്തുന്നതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.

Most Read| അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE