ഇടുക്കി: പീരുമേട്ടിൽ സ്‌കൂൾ വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. വിദ്യാർഥികൾ ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി. ബസ് കാത്തുനിന്ന മരിയാഗിരി സ്‌കൂളിലെ കുട്ടികൾക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ബുധനാഴ്‌ച വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം.
ഇരുപതോളം സ്‌കൂൾ വിദ്യാർഥികൾ ബസ് കാത്തുനിൽക്കുമ്പോഴാണ് ബസ് സ്‌റ്റോപ്പിന് സമീപത്തെ തോട്ടത്തിൽ നിന്ന് കാട്ടാന ഇവർക്ക് നേരെ ഓടി അടുത്തത്. തുടർന്ന് വിദ്യാർഥികൾ ഭയന്ന് ചിതറിയോടി. നാട്ടുകാരും വൈദികരും ബഹളം വെച്ചതോടെ ആന അടുത്തുള്ള യൂക്കാലി തോട്ടത്തിലേക്ക് മാറി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Most Read| എഡിഎം നവീൻ ബാബുവിന്റെ മരണം; ഇന്ന് കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും