ചിന്നക്കനാലിൽ ചക്കക്കൊമ്പൻ, ദേവികുളത്ത് പടയപ്പ; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

By Trainee Reporter, Malabar News
wild elephant attack
Representational image
Ajwa Travels

തൊടുപുഴ: ഇടുക്കിയിൽ വീണ്ടും കാട്ടാനശല്യം അതിരൂക്ഷം. ചിന്നക്കനാലിൽ ചക്കക്കൊമ്പനും ദേവികുളത്ത് പടയപ്പയുമാണ് നാശം വിതയ്‌ക്കുന്നത്. ചിന്നക്കനാലിൽ ചക്കക്കൊമ്പൻ പശുവിനെ ആക്രമിച്ചു. ഓലപ്പുരക്കൽ സരസമ്മ പൗലോസിന്റെ പശുവിനെയാണ് ആക്രമിച്ചത്. കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്ന പശു ഗുരുതരാവസ്‌ഥയിലാണ്.

ആനയെ ഓടിക്കാൻ വാച്ചർമാർ തീയിട്ടെന്ന് നാട്ടുകാർ ആരോപിച്ചു. വിരണ്ടോടുന്നതിനിടെയാണ് ആന പശുവിനെ ആക്രമിച്ചത്. പശുവിനെ മേയ്‌ക്കുകയായിരുന്ന സരസമ്മ ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണ്. ആന വരുന്നത് കണ്ട് സരസമ്മ ഓടിമാറുകയായിരുന്നു. അതേസമയം, പരാതിപ്പെട്ടിട്ടും ചിന്നക്കനാലിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥർ എത്തിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

ഇടുക്കിയിൽ നിന്ന് കാട്ടാന അക്രമണങ്ങളുടെ തുടർക്കഥകളാണ് ദിവസവും പുറത്തുവരുന്നത്. ഇന്നലെയും ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണം ഉണ്ടായിരുന്നു. 301 കോളനിക്ക് സമീപം വയൽപ്പറമ്പിൽ ഒരു ഷെഡിന് നേരെയായിരുന്നു ആക്രമണം. ഈ സമയത്ത് ഷെഡിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നില്ല. അതേസമയം, ദേവികുളത്തെ ജനവാസ മേഖലയ്‌ക്ക്‌ സമീപം തുടരുന്ന പടയപ്പയെ ആർആർടി സംഘം നിരീക്ഷിക്കുകയാണ്.

Most Read| എഎപിക്ക് വീണ്ടും കുരുക്ക്; സത്യേന്ദർ ജെയിനെതിരെ സിബിഐ അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE