ചെന്നൈ: മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനും ഭാര്യക്കും എതിരായ ആദായനികുതി നടപടികൾ തമിഴ്‌നാട് ഹൈക്കോടതി അവസാനിപ്പിച്ചു. കാർത്തിയുടെയും ഭാര്യയുടെയും ഉടമസ്‌ഥതയിലുള്ള ഭൂമി വിൽപ്പനയിൽ ഇരുവർക്കും യഥാക്രമം 6.38 കോടിയും 1.35 കോടിയും ലഭിച്ചുവെന്നാണ് കേസ്. ശിവഗംഗ മണ്ഡലത്തെ പ്രതിനീതീകരിക്കുന്ന കോൺഗ്രസ് പാർലമെന്റ് അംഗം കൂടിയാണ് കാർത്തി.
ഭൂമി വിൽപ്പനയിലൂടെ ലഭിച്ച വരുമാനത്തിന് കാർത്തിയും ഭാര്യയും നികുതി അടച്ചില്ലെന്നും 2015- 16 സാമ്പത്തിക വർഷത്തിൽ വരുമാനത്തിൽ 7.73 കോടി കാണിച്ചിരുന്നില്ലെന്നുമാണ് ആരോപിക്കുന്നത്. ഐടി വകുപ്പാണ് കേസിൽ ക്രിമിനൽ പ്രോസിക്യൂഷൻ ആരംഭിച്ചത്. ഇതിനെ ചോദ്യം ചെയ്‌ത് ഇരുവരും പ്രോസിക്യൂഷൻ നടപടികളിൽ വീഴ്‌ചയുണ്ടായതായി വാദിക്കുകയായിരുന്നു.
തെറ്റായ റിട്ടേൺ സമർപ്പിക്കുന്നതിന് വേണ്ടിയാണ് പ്രോസിക്യൂഷൻ നടപടി ആരംഭിച്ചതെന്നാണ് കാർത്തിയും ഭാര്യയും വാദിച്ചത്. ഇന്ത്യൻ പീനൽ കോഡ് പ്രകാരം കോടതിക്ക് മുന്നിൽ തെറ്റായ തെളിവുകൾ നൽകുന്ന കുറ്റത്തിന് തുല്യമാണ് ഇത്.
നിലവിലെ നടപടികൾ അവസാനിപ്പിക്കുകയാണെന്നും കൂടുതൽ വിലയിരുത്തലുകൾക്ക് ശേഷം ആവശ്യമെങ്കിൽ ബന്ധപ്പെട്ട അധികാരികൾക്ക് നടപടിക്രമങ്ങൾ വീണ്ടും ആരംഭിക്കാമെന്നും കേസിൽ കോടതി വ്യക്‌തമാക്കി.
Read also: ഹൈദരാബാദിൽ വ്യവസായശാലയിൽ തീപ്പിടിത്തം; 8 പേർക്ക് പരിക്ക്








































