ചെന്നൈ: കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടില്‍ നാളെ മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗൺ നടപ്പാക്കും. ഈ മാസം 24വരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ അനുമതിയുള്ളൂ.
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉച്ചക്ക് 12 മണിവരെ പ്രവര്‍ത്തിക്കും. അടിയന്തര ആവശ്യക്കാരെ മാത്രമേ തമിഴ്‌നാട് അതിര്‍ത്തി വഴി കടത്തിവിടൂ. കേരള തമിഴ്‌നാട് അിര്‍ത്തിയില്‍ പരിശോധന ശക്‌തമാക്കി. കേരളത്തിലേക്ക് ഉള്‍പ്പടെയുള്ള ട്രെയിന്‍ സര്‍വീസുകള്‍ അധികവും റദ്ദാക്കി. വിമാന സര്‍വീസിന് മാറ്റമില്ല. സിനിമാ സീരിയില്‍ ഷൂട്ടിങ്ങിന് ഉള്‍പ്പടെ വിലക്കുണ്ട്.
അതേസമയം ഡെൽഹിയിലും ഉത്തർപ്രദേശിലും ലോക്ക്ഡൗൺ നീട്ടി. ഇരു സംസ്‌ഥാനങ്ങളിലും 17 വരെ നിയന്ത്രണങ്ങൾ തുടരും. രാജ്യത്ത് പതിനൊന്നിലധികം സംസ്‌ഥാനങ്ങൾ സമ്പൂർണ അടച്ചിടലിലാണ്. ഇതിനുപുറമേ പത്തോളം സംസ്‌ഥാനങ്ങളിൽ രാത്രികാല, വാരാന്ത്യ കർഫ്യൂവും നിലനിൽക്കുന്നുണ്ട്.
Read Also: ഡെൽഹിയിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി; അരവിന്ദ് കെജ്‌രിവാൾ







































