ഡെൽഹിയിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി; അരവിന്ദ് കെജ്‌രിവാൾ

By Team Member, Malabar News
delhi lockdown
Ajwa Travels

ന്യൂഡെൽഹി : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡെൽഹിയിലെ ലോക്ക്ഡൗൺ വീണ്ടും നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യക്‌തമാക്കി. ഒരാഴ്‌ചത്തേക്ക് കൂടിയാണ് ലോക്ക്ഡൗൺ നീട്ടിയത്. നിലവിൽ ഡെൽഹിയിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 23 ശതമാനത്തിന് മുകളിലാണ്.

ലോക്ക്ഡൗണിനെ തുടർന്ന് സംസ്‌ഥാനത്ത് മെട്രോ സർവീസുകൾ അടക്കം ഉണ്ടായിരിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. വലിയ രീതിയിലുള്ള രോഗവ്യാപനവും, ഓക്‌സിജൻ ക്ഷാമവുമാണ് കോവിഡ് രണ്ടാം തരംഗത്തിൽ ഡെൽഹിയെ പ്രതിസന്ധിയിലാക്കിയത്. എന്നാൽ നിലവിൽ ഓക്‌സിജൻ ക്ഷാമം പരിഹരിച്ചു തുടങ്ങിയതായും, സ്‌ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.

തുടർന്നും രോഗവ്യാപനം ഉയരാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും, അതിനാലാണ് ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ കോവിഡിനെതിരായ വാക്‌സിനേഷന് മികച്ച പ്രതികരണമാണുള്ളതെന്നും അരവിന്ദ് കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

Read also : കോവിഡ്​ വ്യാപനം; ഉത്തർപ്രദേശിൽ ലോക്ക്‌ഡൗൺ നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE