പാലക്കാട്: ആളിയാർ ഡാം തുറക്കുന്നത് കേരളത്തെ അറിയിച്ചിരുന്നതായി തമിഴ്‌നാട്. കേരള ജലവിഭവ വകുപ്പിന് ഔദ്യോഗിക അറിയിപ്പ് നൽകിയിരുന്നു. സെക്കൻഡിൽ 6000 ഘനയടി വെള്ളം തുറന്ന് വിടുമെന്ന് അറിയിച്ചിരുന്നു. മുന്നറിയിപ്പില്ലാതെയല്ല തുറന്നതെന്നും തമിഴ്‌നാട് വിശദീകരിച്ചു.
അതേസമയം ആളിയാർ ഡാം തുറന്ന സാഹചര്യത്തിൽ പാലക്കാട്ടെ പുഴകളിൽ കുത്തൊഴുക്കുണ്ടായി. ചിറ്റൂർ പുഴ നിറഞ്ഞൊഴുകുകയാണ്. യാക്കരപ്പുഴയിലേക്കും അധിക വെള്ളമെത്തി. മുന്നറിയിപ്പില്ലാതെയാണ് ആളിയാർ ഡാം തുറന്നതെന്നായിരുന്നു കേരളത്തിന്റെ ആരോപണം. ചിറ്റൂരിലും സമീപ പ്രദേശങ്ങളിലും പ്രദേശിക ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Also Read: സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; മറ്റ് വഴികളില്ലെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി