ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് വാറണ്ടിയുടെയും സൗജന്യ സർവീസിന്റെയും കാലാവധി നീട്ടി നൽകാൻ ടാറ്റയുടെ തീരുമാനം. ഏപ്രിൽ ഒന്ന് വരെ കാലാവധി ഉണ്ടായിരുന്ന വാണിജ്യ വാഹനങ്ങളുടെ സൗജന്യ സർവീസ്, വാറണ്ടി എന്നിവ ജൂൺ 30 വരെയാണ് കാലാവധി നീട്ടി നൽകിയത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള ഉപഭോക്താക്കൾക്കും ഇത് ബാധകമായിരിക്കുമെന്ന് കമ്പനി പത്രകുറിപ്പിലൂടെ അറിയിച്ചു.
നേരത്തെ പ്രമുഖ ഇരുചക്ര, കാർ നിർമാണ കമ്പനികൾ സമാനമായ പ്രഖ്യാപനവുമായി രംഗത്ത് വന്നിരുന്നു. മാരുതി, എംജി മോട്ടോഴ്സ്, ഹോണ്ട, ടൊയോട്ട എന്നിവരാണ് സൗജന്യ സേവനങ്ങൾ നീട്ടി നൽകാൻ തീരുമാനം എടുത്തിരിക്കുന്നത്. ലോക്ക്ഡൗൺ നിലവിലുള്ളതിനാൽ ഉപഭോക്താക്കളുടെ അവസരം നഷ്ടമാവാതിരിക്കാനാണ് വിവിധ കമ്പനികൾ കാലാവധി നീട്ടി നൽകിയത്. ഈ പട്ടികയിലേക്ക് ഇപ്പോൾ ടാറ്റയും എത്തിയിരിക്കുകയാണ്.
Read Also: എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് ആശ്വാസമായി പുതിയ ഇളവുകൾ പ്രഖ്യാപിച്ചു







































