എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് ആശ്വാസമായി പുതിയ ഇളവുകൾ പ്രഖ്യാപിച്ചു

By Staff Reporter, Malabar News
technical-issue-sbi-customers-worried-about-not-being-able-to-transact
Representational Image
Ajwa Travels

ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിയുടെ പശ്‌ചാത്തലത്തില്‍ ഇതര ശാഖകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ അക്കൗണ്ട് ഉടമകൾക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് എസ്ബിഐ. അടച്ചിടൽ തുടരുന്ന സാഹചര്യത്തില്‍ ബാങ്കിടപാടുകള്‍ തടസമില്ലാതെ പൂര്‍ത്തീകരിക്കുവാന്‍ ഉപഭോക്‌താക്കളെ സഹായിക്കുന്നതാണ് ബാങ്കിന്റെ ഈ നടപടി. ഇതിന്റെ ഭാഗമായി എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ഇതര ശാഖകളില്‍ നിന്നും പിന്‍വലിക്കാന്‍ സാധിക്കുന്ന തുകയുടെ പരിധി ഉയര്‍ത്തിയിട്ടുണ്ട്.

പുതിയ ഇളവുകള്‍ പ്രകാരം ചെക്ക് ഉപയോഗിച്ച് മറ്റു ശാഖകളില്‍ നിന്നും 1 ലക്ഷം രൂപ വരെ പിന്‍വലിക്കാം. നേരത്തേ ഇത് 50,000 രൂപയായിരുന്നു. കൂടാതെ ബാങ്കുകളിലെ വിത്ത്ഡ്രോവല്‍ ഫോറം ഉപയോഗിച്ച് അക്കൗണ്ട് ഉടമകള്‍ക്ക് പിന്‍വലിക്കാവുന്ന തുകയുടെ പരിധി 25,000 രൂപയായും ഉയര്‍ത്തി. നേരത്തെ 5,000 രൂപ മാത്രമായിരുന്നു ഇത്തരത്തില്‍ പിന്‍വലിക്കുവാന്‍ സാധിച്ചിരുന്നത്.

ഇനി മുതല്‍ ഇതര ശാഖകളില്‍ നിന്ന് മൂന്നാം കക്ഷികള്‍ക്ക് ചെക്ക് ഉപയോഗിച്ച് പണം പിന്‍വലിക്കുവാനും സാധിക്കും. 50,000 രൂപയാണ് ഇത്തരത്തില്‍ പിന്‍വലിക്കാന്‍ സാധിക്കുന്ന തുകയുടെ പരിധി. നേരത്തെ മറ്റ് ശാഖകളില്‍ നിന്നും ഇത്തരത്തില്‍ മൂന്നാം കക്ഷികള്‍ക്ക് പണം പിന്‍വലിക്കുവാന്‍ സാധിച്ചിരുന്നില്ല.

പണം പിന്‍വലിക്കാനെത്തുന്ന മൂന്നാം കക്ഷികളുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ പരിശോധിച്ച് ആവശ്യമായ രേഖകള്‍ ബാങ്കില്‍ സൂക്ഷിക്കുകയും ചെയ്യും. കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ശക്‌തമായി തുടരുന്ന സാഹചര്യത്തില്‍ 2021 സെപ്റ്റംബര്‍ മാസം 30 വരെയാണ് ഈ ഇളവുകള്‍ എസ്ബിഐ അനുവദിച്ചിരിക്കുന്നത്.

Read Also: കോവിഡ്; മെയ് 23ന് നടത്താനിരുന്ന എസ്ബിഐ പരീക്ഷ മാറ്റിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE