കോവിഡ്; മെയ് 23ന് നടത്താനിരുന്ന എസ്ബിഐ പരീക്ഷ മാറ്റിവെച്ചു

By Trainee Reporter, Malabar News
SBI-freedom-day offer
Representation Image
Ajwa Travels

ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മെയ് 23ന് നടത്താനിരുന്ന ഫാർമസിസ്‌റ്റ്, ഡാറ്റാ അനലിസ്‌റ്റ് തസ്‌തികകളിലെ പരീക്ഷകൾ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഓൺലൈനായി നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്.

പരീക്ഷയുടെ ഹാൾടിക്കറ്റ് ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്‌ഥാനത്തിലാണ് ഈ തസ്‌തികകളിലെ അന്തിമഫലം പ്രഖ്യാപിക്കുക. അതേസമയം, എസ്ബിഐ ജൂനിയർ അസോസിയേറ്റ് തസ്‌തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ്. 5,000ത്തോളം ഒഴിവുകളുള്ള തസ്‌തികയിലേക്ക് 20നും 28നും പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

Read also: ചീപ്പിലുമുണ്ട് രഹസ്യം; ആരോഗ്യമുള്ള മുടിക്ക് ഉത്തമം ‘നീം ചീപ്പ്’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE