ചീപ്പിലുമുണ്ട് രഹസ്യം; ആരോഗ്യമുള്ള മുടിക്ക് ഉത്തമം ‘നീം ചീപ്പ്’

By Desk Reporter, Malabar News

ആരോഗ്യവും ഭംഗിയുമുള്ള ഇടതൂർന്ന മുടി പുരുഷൻമാരും സ്‌ത്രീകളും ഒരുപോലെ ആഗ്രഹിക്കുന്ന ഒന്നാണ്. മുടിയുടെ സംരക്ഷണത്തിനായി പലതും നാം പരീക്ഷിക്കാറുണ്ട്. പലതരം എണ്ണകളും ഹെയർ മാസ്‌കുകളും തുടങ്ങി നീളുന്ന പരീക്ഷണത്തിൽ പലരും ശ്രദ്ധിക്കാത്ത ഒന്നാണ് സ്‌ഥിരമായി നാം ഉപയോഗിക്കുന്ന ചീപ്പ്. മുടിയിൽ ഏറ്റവും കൂടുതൽ തവണ നമ്മൾ ഉപയോഗിക്കുന്നത് ചീപ്പാണ്. എന്നാൽ ആ ചീപ്പ് തിരഞ്ഞെടുക്കുന്നതിൽ പലരും വേണ്ടത്ര ശ്രദ്ധ പുലർത്താറില്ല.

മുടി ഒതുക്കി വെക്കാനുള്ള ഒരു വസ്‌തു മാത്രമായാണ് നാം ചീപ്പിനെ കാണുന്നതെങ്കിലും ചീപ്പിന്റെ ഗുണങ്ങൾ ‘അതുക്കും മേലെയാണ്’. ആരോഗ്യമുള്ള മുടിയാണ് നിങ്ങളുടെ സ്വപ്‌നമെങ്കിൽ നിങ്ങൾ ആദ്യം മാറ്റേണ്ടത് ആ ചീപ്പാണ്.

ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ഒന്നാണ് വേപ്പ് (നീം). ഇതിന്റെ ഇലയിട്ട് തിളപ്പിച്ചാറിയ വെള്ളം തലയിൽ ഒഴിക്കുന്നതും ഇല അരച്ച് തലയിൽ തേക്കുന്നതും താരൻ പോകാനുള്ള മികച്ച മാർഗമാണ്. ഇല മാത്രമല്ല വേപ്പിന്റെ തടിയും മുടിക്ക് കരുത്ത് പകരുന്ന ഒന്നാണ്. എങ്ങനെയെന്നല്ലേ?

വേപ്പിൻ തടിയിൽ നിർമിച്ച ചീപ്പ് ഉപയോഗിക്കുന്നത് മുടികൾ പൊട്ടിപ്പോകുന്നത് തടയാനും ആരോഗ്യം വർധിപ്പിക്കാനും സഹായിക്കുന്നുവെന്ന് വിദഗ്‌ധർ പറയുന്നു.

എന്തുകൊണ്ടാണ് നീം ചീപ്പുകൾ കൂടുതൽ മികച്ചതാകുന്നത്?

പ്ളാസ്‌റ്റിക്‌ ചീപ്പുകളിൽ പോസിറ്റീവ് ഇലക്‌ട്രിക്കൽ ചാർജ് ഉണ്ട്, അതേസമയം മുടിക്ക് നെഗറ്റീവ് ഇലക്‌ട്രിക്കൽ ചാർജാണ് ഉള്ളത്, ഇത് ചീപ്പിലേക്ക് മുടിയെ ആകർഷിക്കുന്നു. ( മുടി കോതിയ ശേഷം ചീപ്പ് പേപ്പറിന് മുകളിൽ കാണിച്ചാൽ, ആ പേപ്പർ കഷ്‌ണത്തെ ചീപ്പ് ആകർഷിക്കുന്നതായി കാണാം, ഇതേ ആകർഷണം മുടികളിലും നടക്കുന്നുണ്ട്). അതുകൊണ്ട് തന്നെ മുടി പൊട്ടിപ്പോകാനും ബലക്ഷയം സംഭവിക്കാനും ഇടയാക്കും.

എന്നാൽ, നമ്മുടെ മുടി, ചർമ്മം, തലയോട്ടി എന്നിവ പോലെ കാർബൺ അധിഷ്‌ഠിതമാണ് വേപ്പ് തടിയിൽ നിർമിച്ച ചീപ്പുകൾ. കൂടാതെ, വേപ്പ് മരം ഓർഗാനിക് ആയതിനാൽ പ്ളാസ്‌റ്റിക്‌, മെറ്റൽ ചീപ്പുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന തരത്തിലുള്ള അലർജിയും മറ്റും ഉണ്ടാകുകയുമില്ല. വേപ്പിൻ തടിയിൽ നിർമിച്ച ചീപ്പുകൾ തലയോട്ടിയിലും മുടിയിലും യാതൊരുവിധ കേടുപാടുകളും വരുത്തില്ലെന്ന് മാത്രമല്ല തലയോട്ടിയിലേക്ക് രക്‌തചംക്രമണം വർധിപ്പിക്കാനും സഹായിക്കുന്നു.

വേപ്പിൻ ചീപ്പ് കൊണ്ട് തല മസാജ് ചെയ്യുന്നത് രോമകൂപങ്ങളെ ഉത്തേജിപ്പിക്കുകയും ഇതിലൂടെ മുടിയുടെ വളർച്ച വർധിപ്പിക്കുകയും ചെയ്യുന്നു.

Also Read:  പ്രമേഹ രോഗികൾ കൂടുതൽ സൂക്ഷിക്കുക; ‘ബ്ളാക് ഫംഗസ്’ കേസുകളിൽ വർധന

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE