വൻകുടൽ അർബുദം; ചെറുക്കാം ലളിതമായ ജീവിത ശൈലി മാറ്റങ്ങളിലൂടെ

By Desk Reporter, Malabar News
Ajwa Travels

മിക്ക രോഗങ്ങളും നമ്മുടെ തെറ്റായ ജീവിത ശൈലിയുടെ പരിണിത ഫലങ്ങളാണ്. അതിലൊന്നാണ് കാൻസർ. രാജ്യത്തുടനീളം കാൻസർ ചികിൽസ തേടുന്നവരുടെ എണ്ണം വർധിക്കുകയാണ്. അവയിൽ, അടിയന്തര ശ്രദ്ധ ആവശ്യമുള്ള ഒന്നാണ് വൻകുടൽ കാൻസർ. മാറുന്ന ജീവിത ശൈലിയും തെറ്റായ ഭക്ഷണ രീതിയും പ്രതികൂലമായി ബാധിക്കുന്ന ഒരു രോഗമാണ് വൻകുടൽ കാൻസർ എന്ന് വാഷിയിലെ ഹിരാനന്ദാനി ഹോസ്‌പിറ്റലിലെ കൺസൾട്ടന്റ് സർജിക്കൽ ഓങ്കോളജിസ്‌റ്റ് ഡോ. രാഹുൽകുമാർ ചവാൻ പറയുന്നു.

“ഇതിനെ പലപ്പോഴും ‘പാശ്‌ചാത്യ ജീവിതശൈലി രോഗം’ എന്ന് വിളിക്കുന്നു. പുകയില, മദ്യം, മാംസം കൂടുതലുള്ള ഭക്ഷണം, നാരുകൾ അടങ്ങിയ ഭക്ഷണത്തിന്റെ കുറവ്, അമിതവണ്ണം, വ്യായാമക്കുറവ് എന്നിവ വൻകുടൽ കാൻസറിനുള്ള സാധാരണ കാരണങ്ങളാണ്, ”- അദ്ദേഹം പറയുന്നു.

ലക്ഷണങ്ങൾ;

45 വയസിന് മുകളിൽ പ്രായമുള്ളവരിലാണ് സാധാരണയായി വൻകുടൽ കാൻസർ കണ്ടുവരുന്നത്. മലബന്ധം അല്ലെങ്കിൽ ആവർത്തിച്ചുള്ള വയറിളക്കം, മലദ്വാരത്തിൽ കൂടിയുള്ള രക്‌തസ്രാവം, മലത്തിന്റെ കൂടെ രക്‌തം അല്ലെങ്കിൽ കഫം പോകുക, അമിതമായി ഭാരം കുറയൽ, ക്ഷീണം, വയറുവേദന, ഹീമോഗ്ളോബിൻ അളവ് കുറയുക എന്നിവയാണ് രോഗ ലക്ഷണങ്ങൾ.

ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്‌ടറെ കണ്ട് കൃത്യമായ പരിശോധനകൾ നടത്തി രോഗം നേരത്തെ കണ്ടുപിടിക്കാം. കൊളോണോസ്‌കോപ്പി പോലുള്ള പരിശോധനകൾ ആവശ്യം വന്നേക്കും. രോഗിയുടെ പ്രായം, കുടുംബ ചരിത്രം, ആദ്യത്തെ കൊളോണോസ്‌കോപ്പിയുടെ കണ്ടെത്തലുകൾ എന്നിവ അനുസരിച്ച് ചികിൽസ തീരുമാനിക്കാമെന്ന് ഡോ. ചവാൻ പറയുന്നു.

അസുഖം കണ്ടുപിടിച്ചാൽ സിടി സ്‌കാൻ/ എംആർഐ പോലുള്ള പരിശോധനകൾ നടത്തി അർബുദത്തിന്റെ ഘട്ടം കണ്ടുപിടിക്കാം. ശസ്‌ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷൻ എന്നീ ചികിൽസാ രീതികളാണ് നിലവിൽ ഉള്ളത്.

രോഗ പ്രതിരോധത്തിന് ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ;

  • പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക
  • ഉയർന്ന കലോറിയടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കാൻ പഠനങ്ങൾ നിർദ്ദേശിക്കുന്നു
  • റെഡ് മീറ്റ്, സംസ്‌കരിച്ച മാംസം എന്നിവ ഒഴിവാക്കുന്നതും വൻകുടൽ കാൻസറിന്റെ സാധ്യത കുറക്കും
  • കുറഞ്ഞത് 30 മിനിറ്റെങ്കിലും പതിവായി വ്യായാമം ചെയ്യുക
  • ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക
  • നാരുകൾ കൂടുതലുള്ള പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുക. ഫൈബർ കൂടുതലുള്ള ഭക്ഷണം ശീലമാക്കുന്നത് വൻകുടൽ കാൻസറിന്റെ അപകടസാധ്യത കുറക്കുന്നതിനൊപ്പം ഹൃദ്രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു

Also Read:  ലോ ബിപിയാണോ പ്രശ്‌നം? രക്‌ത സമ്മർദ്ദം ഉയർത്താനുള്ള വഴികൾ ഇതാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE