ലോ ബിപിയാണോ പ്രശ്‌നം? രക്‌ത സമ്മർദ്ദം ഉയർത്താനുള്ള വഴികൾ ഇതാ

By Desk Reporter, Malabar News
blood-pressure
Representational Image
Ajwa Travels

രക്‌തസമ്മർദ്ദം ഉയരുന്നത് പ്രശ്‌നമായി കാണുന്ന നാം പക്ഷെ ലോ ബിപി അഥവാ രക്‌ത സമ്മർദ്ദം കുറയുന്ന അവസ്‌ഥയെ അത്ര കാര്യമായി എടുക്കാറില്ല. എന്നാൽ രക്‌ത സമ്മർദ്ദം ഉയരുന്നതുപോലെ തന്നെ താഴുന്നതും ശ്രദ്ധിക്കാതിരുന്നാൽ ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുമെന്ന് വിദഗ്‌ധർ വ്യക്‌തമാക്കുന്നു.

എന്താണ് ലോ ബിപി?

90/60 mmHgക്ക് താഴെ വരുമ്പോഴാണ് സാധാരണ ഗതിയിൽ അതിനെ ലോ ബിപി എന്ന് പറയുന്നത്. രക്‌തസമ്മര്‍ദം തീരെ കുറഞ്ഞാല്‍ അത് ശരീരത്തിലെ കോശങ്ങളേയും അവയവങ്ങളെയും എല്ലാം ഒരുപോലെ ബാധിക്കും. രക്‌തസമ്മർദ്ദം കുറഞ്ഞതിന്റെ ലക്ഷണങ്ങൾ ശരീരം പ്രകടിപ്പിക്കാത്തിടത്തോളം അതിനെ ഒരു പ്രശ്‌നമായി ഡോക്‌ടർമാർ കാണാറില്ല. എന്നാൽ ശരീരം ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ അതിനർഥം ശരീരത്തിലെ അവയവങ്ങളിൽ ആവശ്യത്തിന് രക്‌തം എത്തുന്നില്ല എന്നാണ്. ഇത് ഇടക്കിടെ സംഭവിക്കുന്നുണ്ടെങ്കിൽ താഴെ പറയുന്നത് ഉൾപ്പടെയുള്ള ഗുരുതര പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാം;

  • വിറയൽ
  • സ്ട്രോക്ക്
  • ഹൃദയാഘാതം
  • വൃക്കയ്‌ക്ക് തകരാർ

രക്‌ത സമ്മർദം കുറയാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ;

1. ആരോഗ്യമുള്ള ശരീരത്തിന് പോഷകങ്ങള്‍ അത്യന്താപേക്ഷിതമാണ്. പോഷകങ്ങളുടെ ചെറിയ തോതിലുള്ള കുറവ് പോലും സങ്കീര്‍ണതകള്‍ സൃഷ്‌ടിക്കുകയും അത് രക്‌തസമ്മര്‍ദ്ദ തോതിൽ വ്യത്യാസം വരാൻ ഇടയാക്കുകയും ചെയ്യും.

2. ഹൈപ്പോതൈറോയ്‌ഡിസം, പാരാതൈറോയ്‌ഡ് അസുഖങ്ങള്‍, അഡ്രിനാല്‍ കുറവ്, ബ്ളഡ് ഷുഗര്‍ അപര്യാപ്‌തത, ഡയബറ്റിസ് പോലുള്ള എൻഡോക്രയിന്‍ പ്രശ്‌നങ്ങളും രക്‌തസമ്മര്‍ദ്ദം കുറക്കുന്നതിനിടയാക്കും. ഹോര്‍മോണ്‍ നിര്‍മിക്കുന്ന എന്‍ഡോക്രയിന്‍ ഗ്രന്ഥികളില്‍ ഇത്തരം അസുഖങ്ങളുണ്ടാക്കുന്ന സങ്കീര്‍ണതകള്‍ മൂലമാണ് രക്‌തസമ്മര്‍ദ്ദം താഴുന്നത്.

3. ഹൃദയമിടിപ്പ് അസാധാരണമാം വിധമോ അതിവേഗത്തിലോ ആണെങ്കില്‍ വെന്‍ട്രിക്കിൾ സങ്കോചത്തിന്റെ താളം തെറ്റും. ഇങ്ങനെ അസാധാരണമാം വിധമുള്ള വെന്‍ട്രിക്കിളിന്റെ സങ്കോചം ഹൃദയത്തില്‍ പരമാവധി രക്‌തം വഹിക്കുന്നതിനെ തടയുകയും രക്‌തം പമ്പ് ചെയ്യുന്ന അളവ് കുറക്കുകയും ചെയ്യുന്നു. ഈ സമയം ഹൃദയമിടിപ്പ് അതിവേഗത്തിലാണെങ്കില്‍ പോലും രക്‌ത വിതരണം കുറഞ്ഞ് തന്നെയായിരിക്കും.

4. അപകടമോ ശസ്‌ത്രക്രിയയോ മറ്റെന്തെങ്കിലുമോ വഴിയോ വന്‍തോതിലായാലും ചെറിയ തോതിലായാലും രക്‌തം നഷ്‌ടപ്പെടുന്നത് രക്‌തസമ്മര്‍ദ്ദം കുറക്കുന്നതിനിടയാക്കും.

താഴ്ന്ന രക്‌ത സമ്മർദ്ദത്തിനുള്ള പ്രകൃതിദത്ത പരിഹാരങ്ങൾ;

കുറഞ്ഞ രക്‌തസമ്മർദ്ദമുള്ള മിക്ക ആളുകൾക്കും രക്‌തസമ്മർദ്ദം വർധിപ്പിക്കുന്നതിന് മരുന്നുകളോ മറ്റ് മെഡിക്കൽ ഇടപെടലുകളോ ആവശ്യമില്ല. പ്രകൃതിദത്ത മാർഗങ്ങളും ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളും കൊണ്ട് രക്‌ത സമ്മർദ്ദം വർധിപ്പിക്കാം.

  • ഉപ്പ് അടങ്ങിയ ഭക്ഷണം/ പാനീയം കഴിക്കുന്നത് ക്രമേണ ഉയർത്തിക്കൊണ്ടു വരിക
  • മദ്യപാനം ഒഴിവാക്കുക
  • ഇരിക്കുമ്പോൾ കാലുകൾ പിണച്ച് ഇരിക്കുക
  • ധാരാളം വെള്ളം കുടിക്കുക
  • ലഘു ഭക്ഷണങ്ങൾ ഇടക്കിടെ കഴിക്കുന്നത് ശീലമാക്കുക
  • കാലുകളിൽ കംപ്രഷൻ സ്‌റ്റോക്കിംഗ്‌സ് ധരിക്കുക
  • പെട്ടന്ന് എഴുന്നേൽക്കുക, തിരിയുക തുടങ്ങിയവ ചെയ്യാതിരിക്കുക

രക്‌ത സമ്മർദ്ദം ഉയർത്തിക്കൊണ്ടു വരുന്നതിനുള്ള ചില മാർഗങ്ങൾ മാത്രമാണിത്. ലക്ഷണങ്ങളെ അവഗണിക്കാതെ ഇവയെക്കുറിച്ച് ബോധവാനായിരിക്കുക, ബുദ്ധിമുട്ട് കൂടുതൽ ഉണ്ടെങ്കിൽ എത്രയും പെട്ടന്ന് ഡോക്‌ടറെ സമീപിക്കുക.

(Courtesy: Medical News Today)

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE