മുംബൈ: ബാങ്ക് ശാഖകൾ വഴി പണം പിൻവലിക്കുന്നതിനുള്ള ചാർജുകളിൽ മാറ്റം വരുത്തി എസ്ബിഐ. ബേസിക് സേവിങ്സ് അക്കൗണ്ട് ഉടമകൾ പണം പിൻവലിക്കുമ്പോഴാണ് ചാർജ് നൽകേണ്ടി വരിക. നാല് ഇടപാട് വരെ ബാങ്ക് ബ്രാഞ്ചിൽ സൗജന്യമായിരിക്കും. നാല് ഇടപാട് കഴിഞ്ഞാൽ ഇടപാടൊന്നിന് 15 രൂപയും ജിഎസ്ടിയും നൽകണം.
എന്നാൽ, ഡിജിറ്റൽ ഇടപാടുകൾ ബേസിക് സേവിങ്സ് അക്കൗണ്ട് ഉടമകൾക്ക് പൂർണമായും സൗജന്യമായിരിക്കുമെന്നും എസ്ബിഐ അറിയിച്ചു. സാധാരണക്കാർക്ക് ഏറെ പ്രയോജനകരമായ ഒരു ബാങ്കിങ് സൗകര്യമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട്. പ്രധാന പ്രത്യേകത, ഈ അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കേണ്ടതില്ല എന്നതാണ്.
അതായത് അക്കൗണ്ടിൽ നിശ്ചിത തുക എപ്പോഴും നിലനിർത്തണമെന്ന നിർബന്ധമില്ല. സെസിങ്സ് അക്കൗണ്ടിന്റെ അടിസ്ഥാന ബാങ്ക് സേവനങ്ങൾ ലഭ്യമാകുന്നതിനൊപ്പം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും ബാങ്കിങ് സംവിധാനത്തിലേക്ക് കൂടുതൽ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യവും ഈ അക്കൗണ്ടിനുണ്ട്.
സാധാരണ ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്താത്തതിന് പിഴയോ ചാർജോ ഉണ്ടാകുമെന്ന ആശങ്ക പലർക്കുമുണ്ട്. എന്നാൽ, ബേസിക് സേവിങ്സ് അക്കൗണ്ടിൽ ഇതൊന്നുമില്ല. എന്നാൽ, ബേസിക് സേവിങ്സ് അക്കൗണ്ടിൽ ബ്രാഞ്ച് ഇടപാടുകൾക്ക് പണം ചുമത്താനാണ് എസ്ബിഐ ഒരുങ്ങുന്നത്.
Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്ഭുത പ്രതിഭാസം, കാരണംതേടി ശാസ്ത്രജ്ഞർ






































