കീവ്: യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ യുക്രെയ്‌നിലെ ഇന്ത്യൻ എംബസിയിൽ കൺട്രോൾ റൂം തുറന്നു. വിദേശകാര്യ മന്ത്രാലയ വക്‌താവ് അരിന്ദം ബാഗ്ചിയാണ് ട്വിറ്ററിലൂടെ കൺട്രോൾ റൂം നമ്പറുകൾ പുറത്തുവിട്ടത്.
ടോൾ ഫ്രീ നമ്പർ – 1800118797
+911123012113
+911123014104
+911123017905
ഫാക്‌സ്: +911123088124
ഇമെയിൽ
situationroom@mea.gov.in
അതേസമയം, റഷ്യയുമായി സംഘർഷ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ യുക്രെയ്‌നിൽ നിന്നും നാട്ടിലെത്താൻ ശ്രമിക്കുന്ന ഇന്ത്യക്കാർ ഭയപ്പെടേണ്ടതില്ലെന്നും, കൂടുതൽ ഇന്ത്യൻ വിമാനങ്ങൾ യുക്രയ്‌നിലേക്ക് സർവീസ് നടത്തുമെന്നും ഇന്ത്യൻ എംബസി വ്യക്‌തമാക്കി.
യുക്രെയ്‌നിലേക്ക് കൂടുതൽ വിമാനങ്ങൾ എത്തിക്കാൻ രാജ്യം പ്രതിജ്‌ഞാബദ്ധമാണെന്നും, ഇന്ത്യക്കാർക്ക് ആവശ്യത്തിന് വിമാനങ്ങൾ കിട്ടാത്തതിനെ കുറിച്ച് തങ്ങൾ ബോധവാൻമാരാണെന്നും ഇന്ത്യൻ എംബസി പറഞ്ഞു.
വിമാനങ്ങൾ സംബന്ധിച്ച വിശദ വിവരങ്ങൾ പിന്നീട് ജനങ്ങളെ അറിയിക്കുമെന്നും, എംബസി വ്യക്‌തമാക്കി. കൂടാതെ ഏറ്റവും പെട്ടെന്ന് ലഭ്യമാകുന്ന വിമാനം തിരഞ്ഞെടുത്ത് ഇന്ത്യയിലേക്ക് യാത്ര തിരിക്കണമെന്നും, അനാവശ്യമായി സമ്മർദ്ദത്തിൽ ഏർപ്പെടരുതെന്നും എംബസി അറിയിച്ചു.
Most Read: സ്വന്തം മകൻ അലർജി, തൊട്ടാൽ ശരീരം ചൊറിയും; അമ്മക്ക് അപൂർവ രോഗം





































