യുക്രെയ്‌നിലെ ഇന്ത്യൻ എംബസിയിൽ കൺട്രോൾ റൂം തുറന്നു

By Desk Reporter, Malabar News
The control room was opened at the Indian Embassy in Ukraine
Ajwa Travels

കീവ്: യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ യുക്രെയ്‌നിലെ ഇന്ത്യൻ എംബസിയിൽ കൺട്രോൾ റൂം തുറന്നു. വിദേശകാര്യ മന്ത്രാലയ വക്‌താവ്‌ അരിന്ദം ബാഗ്ചിയാണ് ട്വിറ്ററിലൂടെ കൺട്രോൾ റൂം നമ്പറുകൾ പുറത്തുവിട്ടത്.

ടോൾ ഫ്രീ നമ്പർ – 1800118797

+911123012113
+911123014104
+911123017905

ഫാക്‌സ്: +911123088124

ഇമെയിൽ
[email protected]

അതേസമയം, റഷ്യയുമായി സംഘർഷ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ യുക്രെയ്‌നിൽ നിന്നും നാട്ടിലെത്താൻ ശ്രമിക്കുന്ന ഇന്ത്യക്കാർ ഭയപ്പെടേണ്ടതില്ലെന്നും, കൂടുതൽ ഇന്ത്യൻ വിമാനങ്ങൾ യുക്രയ്‌നിലേക്ക് സർവീസ് നടത്തുമെന്നും ഇന്ത്യൻ എംബസി വ്യക്‌തമാക്കി.

യുക്രെയ്‌നിലേക്ക് കൂടുതൽ വിമാനങ്ങൾ എത്തിക്കാൻ രാജ്യം പ്രതിജ്‌ഞാബദ്ധമാണെന്നും, ഇന്ത്യക്കാർക്ക് ആവശ്യത്തിന് വിമാനങ്ങൾ കിട്ടാത്തതിനെ കുറിച്ച് തങ്ങൾ ബോധവാൻമാരാണെന്നും ഇന്ത്യൻ എംബസി പറഞ്ഞു.

വിമാനങ്ങൾ സംബന്ധിച്ച വിശദ വിവരങ്ങൾ പിന്നീട് ജനങ്ങളെ അറിയിക്കുമെന്നും, എംബസി വ്യക്‌തമാക്കി. കൂടാതെ ഏറ്റവും പെട്ടെന്ന് ലഭ്യമാകുന്ന വിമാനം തിരഞ്ഞെടുത്ത് ഇന്ത്യയിലേക്ക് യാത്ര തിരിക്കണമെന്നും, അനാവശ്യമായി സമ്മർദ്ദത്തിൽ ഏർപ്പെടരുതെന്നും എംബസി അറിയിച്ചു.

Most Read:  സ്വന്തം മകൻ അലർജി, തൊട്ടാൽ ശരീരം ചൊറിയും; അമ്മക്ക് അപൂർവ രോഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE