ന്യൂഡെൽഹി: രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. പുതുക്കിയ നിരക്ക് ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഡെൽഹി-തിരുവനന്തപുരം വിമാന യാത്രക്ക് കുറഞ്ഞ ടിക്കറ്റ് നിരക്ക് 8,700 രൂപയും പരമാവധി നിരക്ക് 20,400 രൂപയുമായി ഉയര്‍ന്നു. ഡെൽഹിയിൽ നിന്ന് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് കുറഞ്ഞ നിരക്ക് 7,400 രൂപയും പരമാവധി നിരക്ക് 20,400 രൂപയുമാണ്.
കൊച്ചി– പൂനെ, തിരുവനന്തപുരം –മുംബൈ വിമാന യാത്രക്ക് ഏറ്റവും കുറഞ്ഞ നിരക്ക് 4,700 രൂപയും ഉയര്‍ന്ന ചാര്‍ജ് 13,000 രൂപമാണ്. കൊച്ചി–ചെന്നൈ, തിരുവനന്തപുരം-ഹൈദരാബാദ് റൂട്ടുകളില്‍ കുറഞ്ഞ നിരക്ക് 4,000 രൂപയും ഉയര്‍ന്ന ചാര്‍ജ് 11,700 രൂപയുമാണ്.
അതേസമയം, ബെംഗളൂരു– കോഴിക്കോട്, തിരുവനന്തപുരം– ബെംഗളൂരു, തിരുവനന്തപുരം– ചെന്നൈ, കൊച്ചി–ഗോവ റൂട്ടുകളില്‍ കുറഞ്ഞ നിരക്ക് 3,300 രൂപയും ഉയര്‍ന്ന ചാര്‍ജ് 9,800 രൂപയുമാക്കി.
Gulf News: കോവിഡ് കുറഞ്ഞു; ഖത്തറിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്