കൊല്‍ക്കത്ത: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കേന്ദ്രസര്‍ക്കാര്‍ ക്ഷേത്രം പണിയുന്നതിനും പൗരത്വ ഭേദഗതിക്കും പൗരത്വ പട്ടികക്കുമാണ് മുന്‍ഗണന കൊടുക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്‍ത്ര. പാക്കിസ്‌ഥാനേയും ബംഗ്ളാദേശിനേയും കടത്തിവെട്ടി ഇന്ത്യയില്‍ പട്ടിണി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് വന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും രൂക്ഷമായ് വിമര്‍ശിച്ച് തൃണമൂല്‍ എം പി രംഗത്ത് വന്നത്.
India’s GHI score of 27.2 (serious level of hunger)
ModiShah’s priorities of Mandir, CAA, NRC (serious level of delusion)
— Mahua Moitra (@MahuaMoitra) October 24, 2020
ഇന്ത്യയുടെ ആഗോള പട്ടിണി സൂചിക സ്‌കോര്‍ 27.2 ആണെന്ന് പറഞ്ഞ മൊയ്‍ത്ര രാജ്യം ഗുരുതരമായ പട്ടിണിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ചൂണ്ടിക്കാട്ടി. ലോകത്ത് അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളില്‍ ഏറ്റവും കൂടുതല്‍ പട്ടിണിയുള്ളവര്‍ ഇന്ത്യയിലാണെന്ന് ആഗോള പട്ടിണി സൂചികയുടെ (ഗ്ളോബല്‍ ഹംഗര്‍ ഇന്‍ഡെക്‌സ് 2020) റിപ്പോര്‍ട്ട് വന്നിരുന്നു
കോവിഡിന് മുമ്പ് തന്നെ ഇന്ത്യന്‍ സമ്പദ് വ്യവസ്‌ഥ പ്രതിസന്ധിയില്‍ ആയിരുന്നു എന്നും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ മൂലം സമ്പദ് വ്യവസ്‌ഥയില്‍ 10.3 ശതമാനത്തിന്റെ ഇടിവുണ്ടായെന്നാണ് ഐ എം എഫ് വ്യക്‌തമാക്കിയത്. വികസ്വര രാജ്യങ്ങളില്‍ ഏറ്റവും വലിയ പ്രതിസന്ധി നേരിടാന്‍ പോകുന്നത് ഇന്ത്യയാവുമെന്നും സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ച രാജ്യം അഭിമുഖീകരിക്കേണ്ടി വരുമെന്നും ഐ എം എഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read also: ജനങ്ങളുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ കൊള്ളയടിച്ചു; മെഹ്ബൂബ മുഫ്‌തി