ജനങ്ങളുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ കൊള്ളയടിച്ചു; മെഹ്ബൂബ മുഫ്‌തി

By Syndicated , Malabar News
Mehabooba Mufthi_Malabar news
Ajwa Travels

ശ്രീനഗര്‍: കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് ജമ്മു കശ്‍മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്‌തി. കശ്‍മീരികള്‍ മാത്രമല്ല ഇന്ത്യയിലെ കര്‍ഷകരും, ദളിതരും അടക്കം എല്ലാ ജനങ്ങളും ഈ സര്‍ക്കാരിന്റെ കീഴില്‍ അസ്വസ്‌ഥരാണ്. എല്ലാ ജനങ്ങളുടെയും അവകാശങ്ങള്‍ സര്‍ക്കാര്‍ അപഹരിച്ചു. 14 മാസത്തെ വീട്ടു തടങ്കലിന് ശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തില്‍ മെഹ്ബൂബ മുഫ്‌തി പറഞ്ഞു.

370ആം വകുപ്പ് എടുത്ത് മാറ്റിയതിലൂടെ കശ്‍മീര്‍ ജനതയുടെ ഭരണഘടനാപരമായ അവകാശങ്ങളെ സര്‍ക്കാര്‍ കൊള്ളയടിച്ചു. തട്ടിയെടുത്ത ഓരോന്നും തിരിച്ചു കിട്ടുന്ന കാലംവരെ രാഷ്‌ട്രീയ പോരാട്ടം തുടരും. കശ്‍മീരിന്റെ പതാക പുനസ്‌ഥാപിക്കാതെ മറ്റൊരു പതാകയും ഉയര്‍ത്താന്‍ തങ്ങള്‍ തയ്യാറല്ലെന്നും പി ഡി പി നേതാവ് വ്യക്‌തമാക്കി.

കശ്‍മീരിന്റെ പ്രത്യേക പദവി തിരിച്ചെടുക്കുന്നതിനായ് രൂപപ്പെടുത്തിയ സഖ്യത്തിന് സമൂഹത്തിന്റെ പിന്തുണ വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. തങ്ങളുടെ അവകാശങ്ങളും പതാകയും തിരികെ ലഭിക്കാത്ത സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ ഇടപെടില്ലെന്ന് മുഫ്‌തി പറഞ്ഞു. 370ആം വകുപ്പിന്റെ പുനസ്‌ഥാപനം മാത്രമല്ല കശ്‍മീര്‍ ജനത അനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങളില്‍ നിന്നുമുള്ള മോചനമാണ് തന്റെ ലക്ഷ്യം. അതിനായി പോരാടും. എന്നാല്‍ സമാധാനപരമായ പോരാട്ടമാണ് താന്‍ നടത്താന്‍ ആഗ്രഹിക്കുന്നതെന്നും മുഫ്‌തി കൂട്ടിച്ചേര്‍ത്തു

Read also: സുശാന്തിന്റെ മരണം; പിന്നില്‍ കോണ്‍ഗ്രസെന്ന് മനോജ് തിവാരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE