സുശാന്തിന്റെ മരണം; പിന്നില്‍ കോണ്‍ഗ്രസെന്ന് മനോജ് തിവാരി

By Syndicated , Malabar News
Sushant Singh Suicide Case
Sushant Singh Rajput
Ajwa Travels

പാറ്റ്ന: മുംബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ കരങ്ങളെന്ന് ബി ജെ പി നേതാവ് മനോജ് തിവാരി. ബിഹാറിലെ ബങ്കയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം

‘സുശാന്തിന്റെ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ കരങ്ങളുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ശക്‌തമായ ഇടപെടലുകളാണ് കേസില്‍ വേഗം എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ സഹായിച്ചത്’, മനോജ് തിവാരി പറഞ്ഞു.

ജൂണ്‍ 14നാണ് സുശാന്ത് സിംഗ് രജ്പുതിനെ മുബൈയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുശാന്ത് ആത്‍മഹത്യ ചെയ്‌തതാണ് എന്നായിരുന്നു മുംബൈ പൊലീസിന്റെ കണ്ടെത്തല്‍. നിലവില്‍ സി ബി ഐ ആണ് കേസ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് സുശാന്തിന്റെ പിതാവ് ബിഹാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സുശാന്തിന്റെ സുഹൃത്തായ റിയ ചക്രബര്‍ത്തിക്കെതിരെ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചിരുന്നു.

Read also: പോലീസിനിടയില്‍ അസംതൃപ്തി ഉണ്ടാക്കുന്നു; റിപ്പബ്‌ളിക് ടിവിക്കെതിരെ എഫ്‌ഐആര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE