തൃശൂര്‍: ആറാട്ടുപുഴയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് ഇരുവരെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികളാണ് സംഭവം ആദ്യം കണ്ടത്.
വല്ലച്ചിറ പഞ്ചായത്തിലെ എട്ടാം വാർഡിൽ ആറാട്ടുപുഴ പട്ടംപളത്ത് ചേരിപ്പറമ്പിൽ ശിവദാസ്, ഭാര്യ സുധ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശിവദാസൻ തെങ്ങ് കയറ്റ തൊഴിലാളിയാണ്. ശിവദാസനെ വീടിന് മുൻവശത്ത് തുങ്ങി മരിച്ച നിലയിലാണ് കണ്ടത്. ഭാര്യ സുധയെ കിടപ്പ് മുറിയിലാണ് മരിച്ച നിലയിൽ കണ്ടത്.
Most Read: രഞ്‌ജിത്ത് വധക്കേസ്: പ്രതികളെ പിടിച്ചുതരാം, ശരീരത്തിൽ കേടുപാടുണ്ടാവും; എംടി രമേശ്







































