രഞ്‌ജിത്ത് വധക്കേസ്: പ്രതികളെ പിടിച്ചുതരാം, ശരീരത്തിൽ കേടുപാടുണ്ടാവും; എംടി രമേശ്

By Desk Reporter, Malabar News
Ranjith murder case: MT Ramesh against police
Ajwa Travels

തിരുവനന്തപുരം: ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്‌ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിലെ പ്രതികളെ പിടിക്കാൻ വൈകുന്നതിനെതിരെ വിമർശനവുമായി എംടി രമേശ്. പോലീസിന് പ്രതികളെ പിടിക്കാനായില്ലെങ്കിൽ പിടിച്ച് തരാമെന്നും പക്ഷേ ശരീരത്തിൽ കേടുപാടുകൾ ഉണ്ടാകുമെന്നും എംടി രമേശ് പറയുന്നു. പോലീസിൽ പോപ്പുലർ ഫ്രണ്ടിന്റെ ഒറ്റുകാരുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, കേസിൽ ആലപ്പുഴ സ്വദേശികളായ രണ്ടുപേരെക്കൂടി പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കൃത്യത്തിൽ ഇവർക്ക് നേരിട്ട് പങ്കുണ്ടെന്നു പോലീസ് പറയുന്നു. പെരുമ്പാവൂരിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്.

പ്രതികള്‍ക്കായുള്ള തിരച്ചില്‍ പോലീസ് കൂടുതല്‍ സംസ്‌ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയത്. 12 അംഗ കൊലയാളി സംഘമാണ് ബിജെപി നേതാവ് രഞ്‌ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്‌തമായിരുന്നു.

Most Read:  ഹൈക്കോടതി ഇനി പേപ്പര്‍ രഹിതം; ഇന്ന് മുതൽ ഇ- ഫയലിംഗ് നടപ്പിലാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE