തൃശൂര്‍ : ജില്ലയിലെ കൊരേച്ചാലില്‍ വൃദ്ധയെ വീട്ടില്‍ കയറി ദേഹോപദ്രവമേല്‍പ്പിച്ച കേസില്‍ പ്രതിയെ വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് കെഎസ്ബിയിലെ ജീവനക്കാരനായ പ്രതി അഖില്‍ രാജ്(28)ന്റെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. കോടാലിപ്പറമ്പ് സ്വദേശിയായ ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.
കഴിഞ്ഞ ജനുവരി 10ആം തീയതി അഖില്‍ തന്റെ കൂട്ടുകാരുമായി ചേര്‍ന്ന് കൊരേച്ചാലിലുള്ള ബാബുവിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയിരുന്നു. ശേഷം ബാബുവിന്റെ അമ്മയെ ഇയാള്‍ ഉപദ്രവിച്ചെന്നാണ് കേസ്. അറസ്റ്റ് ചെയ്ത അഖിലിനെ നിലവില്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
Read also : വാക്സിനേഷൻ; ജില്ലയിൽ 9 കേന്ദ്രങ്ങൾ; കോവിഡ് നിയന്ത്രണങ്ങൾ തുടരണമെന്ന് നിർദ്ദേശം







































