വാക്‌സിനേഷൻ; ജില്ലയിൽ 9 കേന്ദ്രങ്ങൾ; കോവിഡ് നിയന്ത്രണങ്ങൾ തുടരണമെന്ന് നിർദ്ദേശം

By News Desk, Malabar News
Malabarnews_uae vaccine
Representational image
Ajwa Travels

കണ്ണൂർ: ജില്ലയിൽ വാക്‌സിനേഷന് വേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ആദ്യഘട്ട കുത്തിവെപ്പിനുള്ള വാക്‌സിൻ കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. 32,150 ഡോസ് കോവിഷീൽഡ്‌ വാക്‌സിൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിന് കീഴിൽ കക്കാടുള്ള ജില്ലാ മരുന്ന് സംഭരണ വിതരണ കേന്ദ്രത്തിലേക്കാണ് എത്തിച്ചത്.

ഓരോ കേന്ദ്രത്തിലേക്കും ആരോഗ്യ വകുപ്പിന്റെ വാഹനത്തിലായിരിക്കും വാക്‌സിൻ എത്തിക്കുക. രണ്ട് ഡോസ് വീതം നൽകാനുള്ള വാക്‌സിനാണ് നിലവിൽ ജില്ലയിൽ എത്തിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായിട്ടുള്ള ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യ ഘട്ടത്തിൽ വാക്‌സിൻ നൽകുക.

സർക്കാർ മേഖലയിലെ 10,563, സ്വകാര്യ മേഖലയിലെ 10,670 ആരോഗ്യ പ്രവർത്തകരടക്കം 27,233 പേർ ഇതിനോടകം വാക്‌സിനേഷനായി രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. 9 കേന്ദ്രങ്ങളാണ് ജില്ലയിൽ സജ്‌ജമാക്കിയിരിക്കുന്നത്. ഇവിടങ്ങളിലായി 900 പേർക്ക് ഇന്ന് വാക്‌സിൻ നൽകും.

വാക്‌സിൻ എടുത്ത് കഴിഞ്ഞാലും കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

Also Read: ഷഫീഖിന്റെ മരണം; അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ബന്ധുക്കള്‍; മുഖ്യമന്ത്രിക്ക് പരാതി നല്‍കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE