വീട്ടില്‍ കയറി വൃദ്ധയെ ഉപദ്രവിച്ചു; പ്രതി അറസ്‌റ്റില്‍

By Team Member, Malabar News
thrissure news
Representational image
Ajwa Travels

തൃശൂര്‍ : ജില്ലയിലെ കൊരേച്ചാലില്‍ വൃദ്ധയെ വീട്ടില്‍ കയറി ദേഹോപദ്രവമേല്‍പ്പിച്ച കേസില്‍ പ്രതിയെ വെള്ളിക്കുളങ്ങര പോലീസ് അറസ്‌റ്റ് ചെയ്‌തു. വലപ്പാട് കെഎസ്ബിയിലെ ജീവനക്കാരനായ പ്രതി അഖില്‍ രാജ്(28)ന്റെ അറസ്‌റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. കോടാലിപ്പറമ്പ് സ്വദേശിയായ ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.

കഴിഞ്ഞ ജനുവരി 10ആം തീയതി അഖില്‍ തന്റെ കൂട്ടുകാരുമായി ചേര്‍ന്ന് കൊരേച്ചാലിലുള്ള ബാബുവിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയിരുന്നു. ശേഷം ബാബുവിന്റെ അമ്മയെ ഇയാള്‍ ഉപദ്രവിച്ചെന്നാണ് കേസ്. അറസ്‌റ്റ് ചെയ്‌ത അഖിലിനെ നിലവില്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തിരിക്കുകയാണ്.

Read also : വാക്‌സിനേഷൻ; ജില്ലയിൽ 9 കേന്ദ്രങ്ങൾ; കോവിഡ് നിയന്ത്രണങ്ങൾ തുടരണമെന്ന് നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE