തിരുവനന്തപുരം: വികസന-ജനക്ഷേമ പരിപാടികൾ എണ്ണിപ്പറഞ്ഞും കോവിഡ് മൂലമുള്ള സാമ്പത്തിക പ്രയാസങ്ങൾ തുറന്നു സമ്മതിച്ചും രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ ഭരണത്തുടർച്ച അസാധാരണ ജനവിധി ആണെന്നും വികസന ക്ഷേമ പദ്ധതികളിലുടെ അസമത്വം ഇല്ലാതാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന പരാമര്‍ശങ്ങള്‍;
- 400 കോടി രൂപ ചിലവു വരുന്ന ഭക്ഷ്യകിറ്റുകള്‍ 19 ലക്ഷം കുടുംബങ്ങള്‍ക്ക് നല്‍കി.
- ആരോഗ്യ മേഖലയിലെ സമഗ്ര പാക്കേജിനായി 1,000 കോടി രൂപ മാറ്റിവച്ചു.
- കുടുംബശ്രീ വഴി 2,000 കോടി രൂപയുടെ വായ്‌പ നല്‍കി.
- പെന്‍ഷന്‍ ഉൾപ്പടെയുള്ളവയുടെ കുടിശിക തീര്‍പ്പാക്കാനായി 14,000 കോടി രൂപ മാറ്റിവച്ചു.
- കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
- ആശുപത്രികളില്‍ ഐസിയു ബെഡുകളും വെന്റിലേറ്ററുകളും ഓക്‌സിജന്‍ വിതരണവും വര്‍ധിപ്പിച്ചു.
- സംസ്‌ഥാനത്തെ എല്ലാ കൃഷി ഭവനുകളും സ്‌മാർട് കൃഷി ഭവനുകളാക്കും.
- കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും മറ്റ് ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ നിന്നുമുള്ള ഗവേഷണ ഫലങ്ങള്‍ പൂര്‍ണമായും ഉൽപാദന വര്‍ധനക്കായി ഉപയോഗപ്പെടുത്തും.
- അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ കര്‍ഷകരുടെ വരുമാനം 50% വര്‍ധിപ്പിക്കും.
- കര്‍ഷകര്‍ക്കുള്ള വെറ്ററിനറി സേവനങ്ങള്‍ക്കായി 152 ബ്ളോക്ക് പഞ്ചായത്തുകളിലും ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തും.
- യുവസംരംഭകരെയും സേവനദാതാക്കളെയും ലക്ഷ്യമിട്ട് 25 കോര്‍പറേറ്റീവ് സൊസൈറ്റികള്‍ രൂപവൽക്കരിക്കും.
- പാഡി കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപവൽക്കരിക്കും.
- പാലക്കാട് മാതൃകയില്‍ രണ്ട് ആധുനിക റൈസ് മില്ലുകള്‍ സ്‌ഥാപിക്കും
- കേരളത്തിലെ നവോഥാന നായകരുടെ പേരില്‍ ജില്ലകളില്‍ ഒന്നുവീതം കള്‍ച്ചറല്‍ കോംപ്ളക്‌സുകള്‍ നിര്‍മിക്കും.
- കേരള കള്‍ച്ചറല്‍ മ്യൂസിയം സ്‌ഥാപിക്കും.
- സാംസ്‌കാരിക പരിപാടികള്‍ക്കായി പ്രാദേശിക സാസ്‌കാരിക കേന്ദ്രങ്ങള്‍ ഒരുക്കും.
- ഇലക്‌ട്രോണിക് ഫയല്‍ പ്രൊസസിങ് സമ്പ്രദായം എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും നടപ്പാക്കും.
- ഇന്ത്യന്‍ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് കേരളയെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സ്, ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജിയാക്കി മാറ്റും.
- വിമുക്‌തി മിഷനും സര്‍ക്കാര്‍ ആശുപത്രികളും സംയുക്‌തമായി 14 വിമുക്‌തി ഡീഅഡിക്ഷന്‍ സെന്ററുകള്‍ സ്‌ഥാപിച്ചു. ഇതുവരെ 44,673 പേര്‍ ഈ ഡീഅഡിക്ഷന്‍ സെന്ററുകളില്‍ ചികിൽസ തേടിയിട്ടുണ്ട്. വാര്‍ഡ് മെമ്പറോ കൗണ്‍സിലറോ കണ്‍വീനര്‍ ആയിട്ടുള്ള വിമുക്‌തി ജാഗ്രതാ സമിതികള്‍ രൂപവൽക്കരിക്കും.
- സ്‌കൂളുകളും കോളേജ് ക്യാംപസുകളും ലഹരിമുക്‌തമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നിലവില്‍ 5,741 ആന്റി ഡ്രഗ് ക്ളബുകൾ കോളേജുകളിലും സ്‌കൂളുകളിലുമായി പ്രവര്‍ത്തിക്കുന്നുണ്ട്. ആന്റി ഡ്രഗ് ക്ളബുകൾ എല്ലാ സ്വകാര്യ-പൊതുമേഖലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും.
Most Read: ‘അച്ഛേ ദിൻ’ ലക്ഷദ്വീപിലും വരുന്നു; കേന്ദ്രത്തെ വിമർശിച്ച് പ്രശാന്ത് ഭൂഷൺ







































