മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായി ടെലിവിഷനില്‍ റിലീസ് ചെയ്‌ത ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ എന്ന ടൊവിനോ ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ സിനിമയുടെ ടീസര്‍ പുറത്തിറക്കി. സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തിന്റെ ടീസര്‍ മെഗാസ്‌റ്റാര്‍ മമ്മൂട്ടിയാണ് പുറത്തു വിട്ടത്.
കാലം എത്രതന്നെ മുന്നോട്ട് പോയാലും ദാമ്പത്യ ജീവിതത്തില്‍ ഇപ്പോഴും സ്‍ത്രീകള്‍ നേരിടുന്ന അടിച്ചമര്‍ത്തലും, സ്വാതന്ത്ര്യ ബോധവും തീര്‍ത്തും ലളിതമായ രീതിയില്‍ പ്രതിപാദിക്കുന്ന ഒരു ദൃശ്യവിരുന്ന് തന്നെയാണ് ടീസര്‍.
ഡിജോ അഗസ്‍റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്‌ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ നിര്‍മ്മാണം. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിന് ശേഷം നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും വീണ്ടും ഒന്നിക്കുന്ന ഈ സിനിമക്ക് സൂരജ് എസ് കുറുപ്പ് സംഗീതം നല്‍കുന്നു. മൃദുല ദേവി എസ്, ധന്യ സുരേഷ് മേനോന്‍ എന്നിവരുടേതാണ് വരികള്‍. ഫ്രാന്‍സിസ് ലൂയിസാണ് ചിത്രത്തിന്റെ എഡിറ്റര്‍.
സ്‌റ്റാന്‍ഡ് അപ്പ്, ചോല തുടങ്ങിയവയാണ് കഴിഞ്ഞ വര്‍ഷം നിമിഷ നായികയായി എത്തിയ ചിത്രങ്ങള്‍. വണ്‍, തുറമുഖം, മാലിക് തുടങ്ങിയ ചിത്രങ്ങള്‍ പുറത്തിറങ്ങാനുമുണ്ട്. ഡ്രൈവിംഗ് ലൈസന്‍സ് ആണ് ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ സുരാജ് ചിത്രം.
National News: ‘മോദിയുടെ പാദസേവകനാണ് നിങ്ങള്‍ എന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് വേണോ’; ഫേസ്ബുക്കിനെതിരെ പ്രശാന്ത് ഭൂഷണ്‍