‘മോദിയുടെ പാദസേവകനാണ് നിങ്ങള്‍ എന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് വേണോ’; ഫേസ്ബുക്കിനെതിരെ പ്രശാന്ത് ഭൂഷണ്‍

By News Desk, Malabar News
Undeclared state of emergency in India; Prashant Bhushan
Ajwa Travels

ന്യുഡെല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകരുടെ അക്കൗണ്ടുകളും കര്‍ഷക സംഘടനയായ കിസാന്‍ ഏകതാ മോര്‍ച്ചയുടെ പേജും ഫേസ്ബുക്കും ഇന്‍സ്‌റ്റഗ്രാമും നീക്കം ചെയ്‌ത നടപടിയെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

മോദി സര്‍ക്കാരിന്റെ പാദസേവകനാണ് സുക്കര്‍ ബര്‍ഗ് എന്നതിന് ഇതിലും വലിയ തെളിവ് വേണോ എന്നാണ് പ്രശാന്ത് ഭൂഷണ്‍ ചോദിച്ചത്. ‘മിസ്‌റ്റര്‍ സുക്കര്‍ബര്‍ഗ്, മോദി സര്‍ക്കാരിന്റെ പാദസേവകനായി നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നതിന് കൂടുതല്‍ തെളിവ് ആവശ്യമുണ്ടോ?” പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്‌തു.

ഞായറാഴ്‌ചയായിരുന്നു കര്‍ഷകരുടെ ഫേസ്ബുക്ക്, ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്‌തത്. ഏതാണ്ട് മൂന്ന് മണിക്കൂറിന് ശേഷമാണ് അക്കൗണ്ടുകള്‍ തിരിച്ചു കിട്ടിയത്. കര്‍ഷക പ്രക്ഷോഭം ലൈവായി കാണിക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് ഫേസ്ബുക്കില്‍ നിന്ന് പേജ് നീക്കം ചെയ്‌തത്.

ഫേസ്ബുക്ക് കമ്മ്യൂണിറ്റി താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമെന്നാരോപിച്ചാണ് പേജുകള്‍ ബ്ളോക്ക് ചെയ്‌തത്. ഭരണ കക്ഷിയായ ബിജെപിയുമായുള്ള ഫേസ്ബുക്കിന്റെ ബന്ധം നിലവില്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയമാണ്. ഇതിനിടയിലാണ് ഫേസ്ബുക്കിന്റെ ബിജെപി അനുകൂല നടപടി.

Also Read: അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പ്രകോപനം; നീക്കം അതീവ ഗുരുതരമെന്ന് ഇന്ത്യന്‍ സുരക്ഷാ സേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE