അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പ്രകോപനം; നീക്കം അതീവ ഗുരുതരമെന്ന് ഇന്ത്യന്‍ സുരക്ഷാ സേന

By Staff Reporter, Malabar News
india china boarder issues
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനവുമായി ചൈനീസ് സൈന്യം. സിവില്‍ ഡ്രസില്‍ അതിര്‍ത്തി കടക്കാനായിരുന്നു ചൈനീസ് സംഘത്തിന്റെ ശ്രമം. എന്നാല്‍ അതിര്‍ത്തി കടക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ തന്ത്രം ഇന്ത്യ തടഞ്ഞു.

ലഡാക്കിലെ നയോമ മേഖലയിലെ ചാങ്താങ് ഗ്രാമത്തിലേക്കാണ് ചൈനീസ് സൈന്യം കടന്നത്. കാലിമേക്കുന്നവര്‍ എന്ന വ്യാജേന ഗ്രാമത്തിലെത്തിയ ഇവരെ ഐടിഡിപിയും നാട്ടുകാരും ചേര്‍ന്നാണ് തടഞ്ഞത്. പിന്നീട് ഇവരെ ചൈനീസ് ഭാഗത്തേക്ക് മടക്കി അയച്ചു.

രണ്ട് വാഹനങ്ങളില്‍ ആയാണ് ചൈനീസ് സൈനികര്‍ എത്തിയതെന്ന് സുരക്ഷാ സേന അറിയിച്ചു. ചൈനീസ് നീക്കത്തിൽ പരിശോധന തുടരുകയാണെന്ന് അധികൃതർ വ്യക്‌തമാക്കി. കൂടാതെ സംഭവം അതീവ ഗൗരവകരമാണെന്നും സുരക്ഷാ സേന കൂട്ടിച്ചേര്‍ത്തു.

Read Also: ‘ഇന്ത്യയില്‍ ജനാധിപത്യം പുനഃസ്‌ഥാപിക്കാന്‍ കഴിയുക രാഹുല്‍ ഗാന്ധിക്ക് മാത്രം’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE