ജിയോ ബേബി സംവിധാനം ചെയ്ത ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍‘ സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും മികച്ച സിനിമകളിലൊന്നാണെന്ന് നടി റാണി മുഖര്‍ജി. നടന് പൃഥ്വിരാജിന് അയച്ച വാട്സ്ആപ്പ് സന്ദേശത്തിലാണ് റാണി മുഖര്‍ജി സിനിമയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയത്. റാണിയുടെ സന്ദേശം പൃഥ്വിരാജ്, ജിയോ ബേബിക്ക് കൈമാറുകയായിരുന്നു.
‘ഈ സിനിമ എനിക്ക് ഇഷ്ടപ്പെട്ടുവെന്നും സമീപകാലത്ത് ഇന്ത്യയിലിറങ്ങിയ ഏറ്റവും മഹത്തരമായ സിനിമകളിലൊന്നാണിതെന്നും സംവിധായകനോട് പറയണം’ എന്നായിരുന്നു റാണി പൃഥ്വിക്ക് അയച്ച മെസേജിലുള്ളത്.
‘തൊണ്ടി മുതലും ദൃക്സാക്ഷിയും‘ എന്ന സിനിമക്ക് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍‘. ജനുവരി 15നാണ് ചിത്രം നീസ്ട്രീം എന്ന പുതിയ ഒടിടി പ്ളാറ്റ് ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. മികച്ച പ്രതികരണമാണ് ഇതോടെ ചിത്രത്തിന് ലഭിച്ചത്.
Read Also: സേതുവിന്റെ തിരക്കഥ, നായകൻ ഗോകുൽ സുരേഷ്; ‘എതിരെ’ വരുന്നു