‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ഹിന്ദിയിലേക്കും; റിപ്പോർട്

By Film Desk, Malabar News
Ajwa Travels

പ്രേക്ഷക- നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ജിയോ ബേബിയുടെ ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ഹിന്ദി റീമേക്കിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്. ചിത്രത്തിന്റെ റീമേക്കിനുള്ള അവകാശം ഹര്‍മാര്‍ ബാജ്വ സ്വന്തമാക്കിയെന്നാണ് പിങ്ക് വില്ല പുറത്തുവിട്ട റിപ്പോര്‍ട്ടിൽ പറയുന്നത്.

ഹര്‍നമന്‍ ബജ്വയും വിക്കി ബഹ്രിയും ചേര്‍ന്നാണ് നിര്‍മാണം. സിനിമക്കായി രണ്ട് പ്രമുഖ താരങ്ങളെ സമീപിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചിത്രം 2022ന്റെ പകുതിയോടെ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്.

മലയാളത്തിൽ ഒടിടി പ്ളാറ്റ്‌ഫോമായ നീസ്‌ട്രീമിലൂടെ പ്രദര്‍ശനത്തിനെത്തിയ ചിത്രം ഡിജോ അഗസ്‌റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്‌ണു രാജന്‍, സജിന്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് നിർമിച്ചത്. നിമിഷ വിജയൻ, സൂരജ് വെഞ്ഞാറമ്മൂട് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സാലു കെ തോമസ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിനായി സംഗീതം ഒരുക്കിയത് സൂരജ് എസ് കുറുപ്പാണ്.

ചിത്രം തമിഴിലേക്കും റീമേക്ക് ചെയ്യുന്നുണ്ട്. ആര്‍ കണ്ണൻ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിൽ ഐശ്വര്യ രാജേഷാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. സുരാജിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രാഹുല്‍ രവീന്ദ്രന്‍ ആണ്. ആര്‍ഡിസി മീഡിയയുടെ ബാനറില്‍ ദര്‍ഗരം ചൗധരിയും നീല്‍ ചൗധരിയും ചേര്‍ന്നാണ് നിര്‍മാണം.

Most Read: ദുരൂഹതകൾ ബാക്കി; പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് മൂന്ന് വയസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE