കണ്ണൂർ: വിവാഹ ആഘോഷം അതിരുവിട്ടതോടെ കണ്ണൂരിൽ വരനെതിരെ കേസെടുത്ത് പോലീസ്. വരൻ വാരം ചതുരക്കിണർ സ്വദേശി റിസ്വാനും ഒപ്പമുണ്ടായിരുന്ന 25 ഓളം പേർക്കും എതിരേയാണ് ചക്കരക്കൽ പോലീസ് കേസെടുത്തത്. ഒട്ടകപ്പുറത്ത് എത്തിയ വരനും സംഘവും മട്ടന്നൂർ-കണ്ണൂർ പാതയിൽ ഗതാഗത തടസമുണ്ടാക്കിയിരുന്നു.
പോലീസെത്തിയാണ് സംഘത്തെ സ്ഥലത്ത് നിന്ന് മാറ്റിയത്. അന്യായമായി സംഘം ചേർന്നതിനും ഗതാഗത തടസമുണ്ടാക്കിയതിനുമാണ് കേസ്. വഴിമുടക്കിയുള്ള കല്യാണ ഘോഷയാത്ര ആഘോഷത്തിന്റെ വീഡിയോകളും സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നാലെയാണ് കേസെടുത്തത്.
ശനിയാഴ്ച നടന്ന വിവാഹത്തിന് ശേഷം ഞായറാഴ്ച വധുവിന്റെ വീട്ടുകാർ സംഘടിപ്പിച്ച വിരുന്നിനിടെയാണ് സംഭവം. ഒട്ടകപ്പുറത്ത് കയറിയാണ് വളപട്ടണം സ്വദേശിയായ റിസ്വാൻ ആഘോഷച്ചടങ്ങ് നടന്ന ഓഡിറ്റോറിയത്തിലേക്ക് എത്തിയത്. എന്നാൽ, ഇത് റോഡിൽ ഗതാഗതക്കുരുക്കിന് ഇടയാക്കി. നിരവധിയാളുകൾ തടിച്ചുകൂടിയതോടെ പോലീസിന് ലാത്തി വീശേണ്ടിവന്നു.
Most Read| ‘സർക്കാർ വസതി ഒഴിയണം, അല്ലെങ്കിൽ ബലം പ്രയോഗിക്കേണ്ടി വരും; മഹുവയ്ക്ക് നോട്ടീസ്