വരൻ എത്തിയത് ഒട്ടകപ്പുറത്ത്, കണ്ണൂരിൽ ഗതാഗതക്കുരുക്ക്; കേസെടുത്തു

By Trainee Reporter, Malabar News
The groom arrived on camelback, traffic jam in Kannur; A case was filed
Ajwa Travels

കണ്ണൂർ: വിവാഹ ആഘോഷം അതിരുവിട്ടതോടെ കണ്ണൂരിൽ വരനെതിരെ കേസെടുത്ത് പോലീസ്. വരൻ വാരം ചതുരക്കിണർ സ്വദേശി റിസ്‌വാനും ഒപ്പമുണ്ടായിരുന്ന 25 ഓളം പേർക്കും എതിരേയാണ് ചക്കരക്കൽ പോലീസ് കേസെടുത്തത്. ഒട്ടകപ്പുറത്ത് എത്തിയ വരനും സംഘവും മട്ടന്നൂർ-കണ്ണൂർ പാതയിൽ ഗതാഗത തടസമുണ്ടാക്കിയിരുന്നു.

പോലീസെത്തിയാണ് സംഘത്തെ സ്‌ഥലത്ത്‌ നിന്ന് മാറ്റിയത്. അന്യായമായി സംഘം ചേർന്നതിനും ഗതാഗത തടസമുണ്ടാക്കിയതിനുമാണ് കേസ്. വഴിമുടക്കിയുള്ള കല്യാണ ഘോഷയാത്ര ആഘോഷത്തിന്റെ വീഡിയോകളും സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നാലെയാണ് കേസെടുത്തത്.

ശനിയാഴ്‌ച നടന്ന വിവാഹത്തിന് ശേഷം ഞായറാഴ്‌ച വധുവിന്റെ വീട്ടുകാർ സംഘടിപ്പിച്ച വിരുന്നിനിടെയാണ് സംഭവം. ഒട്ടകപ്പുറത്ത് കയറിയാണ് വളപട്ടണം സ്വദേശിയായ റിസ്‌വാൻ ആഘോഷച്ചടങ്ങ് നടന്ന ഓഡിറ്റോറിയത്തിലേക്ക് എത്തിയത്. എന്നാൽ, ഇത് റോഡിൽ ഗതാഗതക്കുരുക്കിന് ഇടയാക്കി. നിരവധിയാളുകൾ തടിച്ചുകൂടിയതോടെ പോലീസിന് ലാത്തി വീശേണ്ടിവന്നു.

Most Read| ‘സർക്കാർ വസതി ഒഴിയണം, അല്ലെങ്കിൽ ബലം പ്രയോഗിക്കേണ്ടി വരും; മഹുവയ്‌ക്ക് നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE