കൊച്ചി: ഗാര്‍ഹിക ഉപയോഗത്തിന് അല്ലാത്ത പാചക വാതകത്തിന്റെ വില വർധിപ്പിച്ചു. 256 രൂപയാണ് വാണിജ്യ സിലിണ്ടറിന് കൂട്ടിയത്. വീടുകളിൽ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
ഇതോടെ വാണിജ്യ സിലിണ്ടറുകളുടെ കൊച്ചിയിലെ വില 2256 രൂപയായി. സിഎന്‍ജിയുടെ വിലയും കൂട്ടി. ഒരു കിലോ സിഎന്‍ജിക്ക് ഒറ്റയടിക്ക് എട്ട് രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ സിഎന്‍ജി വില 72 രൂപയില്‍ നിന്നും 80 രൂപയായി ഉയര്‍ന്നു. മറ്റ് ജില്ലകളില്‍ ഇത് 83 രൂപവരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്.
Most Read: ദേശീയ നഗര ഉപജീവന ദൗത്യത്തിൽ ഒന്നാമതെത്തി കേരളം