കൊച്ചി: ദേശീയ നഗര ഉപജീവനം പദ്ധതി (എന്‍യുഎല്‍എം) കുടുംബശ്രീയിലൂടെ മികച്ച രീതിയില്‍ നടപ്പാക്കി 2020-21ലെ സ്‌പാര്‍ക്ക് റാങ്കിങ്ങില്‍ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി കേരളം. ദേശീയ ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ ഈ റാങ്കിങ്ങില്‍ ഒന്നാമതെത്തിയതിന് 20 കോടി രൂപയും കുടുംബശ്രീക്ക് ലഭിക്കും. 2018ല്‍ മൂന്നാം സ്‌ഥാനവും 2019ല്‍ രണ്ടാം സ്‌ഥാനവും 2020ല്‍ മൂന്നാം സ്‌ഥാനവുമാണ് കേരളത്തിന് ലഭിച്ചിരുന്നത്.
പദ്ധതിയുടെ കേരളത്തിലെ നോഡല്‍ ഏജന്‍സിയാണ് കുടുംബശ്രീ. നഗരസഭകളിലെ ദരിദ്രരായ ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി 2015ലാണ് നഗരസഭകളുമായി ചേര്‍ന്ന് കുടുംബശ്രീ ദേശീയനഗര ഉപജീവനദൗത്യം കേരളത്തില്‍ നടപ്പാക്കി തുടങ്ങിയത്. കോവിഡ് മഹാമാരിയുണ്ടാക്കിയ പ്രതികൂല സാഹചര്യങ്ങളെയും മറികടന്നാണ് പദ്ധതി നിര്‍വഹണത്തിൽ മുന്നേറാൻ കേരളത്തിന് കഴിഞ്ഞത്.
Read Also: റമദാനിൽ 540 തടവുകാരെ മോചിപ്പിക്കുമെന്ന് യുഎഇ