‘സ്‌ത്രീപക്ഷ നവകേരളം’ ക്യാംപയിൻ; നിമിഷ സജയന്‍ അംബാസഡർ

By News Bureau, Malabar News
Ajwa Travels

തിരുവനന്തപുരം: കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സ്‌ത്രീധനത്തിനെതിരെയും സ്‌ത്രീപീഡനത്തിന് എതിരെയും സംഘടിപ്പിക്കുന്ന ‘സ്‌ത്രീപക്ഷ നവകേരളം’ പരിപാടിയുടെ ക്യാംപയിൻ അംബാസഡറായി നടി നിമിഷ സജയന്‍. മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്ററാണ് പരിപാടിയുടെ പ്രഖ്യാപനം നടത്തിയത്.

ഡിസംബര്‍ 18 മുതല്‍ അന്താരാഷ്‌ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ട് വരെയാണ് ക്യാംപയിനിന്റെ ഒന്നാം ഘട്ട പരിപാടികള്‍ നടക്കുക. പിന്നീട് തുടർ പരിപാടികളും നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ ക്യാംപയിൻ ഉൽഘാടനം ചെയ്യും. ചടങ്ങില്‍ നിമിഷ സജയനും പങ്കെടുക്കും.

ഓരോ വീട്ടിലും സ്‌ത്രീപക്ഷ ചിന്തകള്‍ എത്തിക്കാനും അവ ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ‘സ്‌ത്രീപക്ഷ നവകേരളം’ പ്രചരണ പരിപാടിയെന്ന് മന്ത്രി ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു.

ഫേസ്‌ബുക്ക് കുറിപ്പ്:

സ്‌ത്രീധനത്തിനെതിരെ, സ്‌ത്രീപീഡനത്തിനെതിരെ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘സ്‌ത്രീപക്ഷ നവകേരളം’ പരിപാടിയുടെ ക്യാംപയിന്‍ അംബാസഡറാകുന്നത് മലയാളത്തിന്റെ പ്രിയ അഭിനേത്രി നിമിഷ സജയനാണ്.

കലാ-സാംസ്‌കാരിക പ്രവര്‍ത്തനത്തിലൂടെ സാമൂഹിക ഉത്തരവാദിത്തം കൂടി നിറവേറ്റുകയും നാടിനോട് പ്രതിബദ്ധതയുള്ള കലാപ്രവര്‍ത്തനത്തിന്റെ ഭാഗമാവുകയുമാണ് ഇതിലൂടെ നിമിഷ സജയന്‍. പുരോഗമനപരവും ആധുനികവുമായ സമൂഹത്തിന് ചേരാത്തതും നമ്മുടെ സാമൂഹിക മുന്നേറ്റങ്ങളെ ഇല്ലാതാക്കുന്നതുമായ സ്‌ത്രീവിരുദ്ധ പ്രവണതകളെ മറികടക്കാനുള്ള സംസ്‌ഥാന സര്‍ക്കാരിന്റെ ആർജവത്തോടെയുള്ള ഇടപെടലിന് നിമിഷയെ പോലെയുള്ള പ്രതിഭാധനയും പ്രതിബദ്ധതയുമുള്ള കലാകാരിയുടെ സാന്നിദ്ധ്യം കരുത്ത് പകരും.

ജനകീയാസൂത്രണ പ്രസ്‌ഥാനം പോലെ, നവസമൂഹ സൃഷ്‌ടിയിലേക്കുള്ള ചരിത്രപരവും സുപ്രധാനവുമായ ചുവടുവെപ്പായി ‘സ്‌ത്രീപക്ഷ നവകേരളം’ പരിപാടി മാറുമെന്ന് ഉറപ്പാണ്. സ്‌ത്രീപദവിയും തുല്യതയും ഉറപ്പുവരുത്തുവാന്‍ സമൂഹമൊന്നാകെ ഉയര്‍ന്നു ചിന്തിക്കണമെന്നും കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളും സാമൂഹ്യ പ്രസ്‌ഥാനങ്ങളും ഈ പ്രശ്‌നം ഗൗരവമായി കൈകാര്യം ചെയ്യണമെന്നുമുള്ള നിമിഷയുടെ വാക്കുകൾ വളരെയധികം പ്രാധാന്യമർഹിക്കുന്നു.

ഓരോ വീട്ടിലും സ്‌ത്രീപക്ഷ ചിന്തകള്‍ എത്തിക്കാനും അവ ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ‘സ്‌ത്രീപക്ഷ നവകേരളം’ പ്രചരണ പരിപാടി. ഡിസംബര്‍ 18 മുതല്‍ അന്താരാഷ്‍ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ട് വരെ നീണ്ടുനില്‍ക്കുന്ന ഒന്നാംഘട്ട ക്യാംപയിനും പിന്നീട് തുടര്‍പരിപാടികളും സ്‌ത്രീപക്ഷ നവകേരളത്തിനായി സംഘടിപ്പിക്കും.

സ്‌ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി ഉൽഘാടന ദിവസമായ ഡിസംബര്‍ 18ന് സംസ്‌ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും തദ്ദേശ സ്വയംഭരണ സ്‌ഥാപന കേന്ദ്രങ്ങളിലും 20,000ത്തിലേറെ വാര്‍ഡുകളിലും കുടുംബശ്രീ പ്രവര്‍ത്തകരും ബഹുജനങ്ങളും സ്‌ത്രീപക്ഷ നവകേരള പ്രതിജ്‌ഞ എടുക്കുമെന്നും മന്ത്രി അറിയിച്ചു.

Most Read: പെഗാസസ്‌ സമാന്തര അന്വേഷണം; ബംഗാൾ സർക്കാരിന് എതിരെ സുപ്രീം കോടതി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE