കണ്ണൂര്‍: ആന്തൂർ നഗരസഭയിൽ മുഴുവൻ സീറ്റിലും ഇടതുമുന്നണി വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിന്ന് ഇത്തവണയും അട്ടിമറിയും അൽഭുതങ്ങളും സംഭവിച്ചില്ല. 28 വാര്‍ഡുകളിലും ഇടത് സ്‌ഥാനാർഥികൾ ജയിച്ചു കയറി. അതിൽ തന്നെ ആറ് വാര്‍ഡിൽ ഇടത് സ്‌ഥാനാർഥികൾക്ക് എതിരില്ലായിരുന്നു.
ഇടത് ശക്‌തി കേന്ദ്രമായ ആന്തൂരിൽ എല്ലാ തിരഞ്ഞെടുപ്പിലെയും പോലെ ഇത്തവണയും കനത്ത പോളിംഗ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. മിക്ക ബൂത്തുകളിലും 90 ശതമാനത്തിന് മുകളിലും ചില ബൂത്തുകളിൽ 99 ശതമാനം വരെയൊക്കെ പോളിംഗ് രേഖപ്പെടുത്തിയ ചരിത്രം ആന്തൂരിലെ ബൂത്തുകൾക്ക് ഉണ്ട്. നഗരസഭയിലെ 28 ഡിവിഷനിൽ അയ്യങ്കോൽ ഡിവിഷനിൽ മാത്രമാണ് രാഷ്‌ട്രീയ മൽസരം നടക്കുന്നത്. ഇവിടെ ലീഗ് സ്‌ഥാനാർഥി മൽസരിച്ചിരുന്നു. 15 സീറ്റിൽ ബിജെപിയും മൽസരിച്ചിരുന്നു.
2015ലാണ് ആന്തൂര്‍ നഗരസഭ രൂപംകൊണ്ടത്. 28ൽ 28 ഡിവിഷനും സ്വന്തമാക്കിയാണ് ഇടത് മുന്നണി ഭരണം. ഏറ്റവും കൂടുതൽ പാർട്ടി ഗ്രാമങ്ങളുള്ള പ്രദേശം കൂടിയാണിത്.
Also Read: കോഴിക്കോട് യുഡിഎഫ് മേയർ സ്‌ഥാനാർഥിക്ക് പരാജയം







































