മുസാഫര്‍പൂര്‍: ജന്‍ അധികാര്‍ നേതാവ് പപ്പു യാദവിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരുക്കിയ വേദി തകര്‍ന്ന് വീണു. മുസാഫര്‍പൂരിലെ മിനാപൂര്‍ നിയോജക മണ്ഡലത്തിലാണ് അപകടം. വോട്ടര്‍മാരോട് സംസാരിക്കവെയാണ് വേദി തകര്‍ന്ന് വീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
#WATCH: Stage collapses at Jan Adhikar Party leader Pappu Yadav’s campaign rally in Muzaffarpur’s Minapur Assembly Constituency.#BiharElections2020 pic.twitter.com/pZIfEINAm1
— ANI (@ANI) October 31, 2020
ഇക്കഴിഞ്ഞ ദിവസം ബീഹാറിലെ തന്നെ ജെയ്ല്‍ നിയമസഭാ മണ്ഡലത്തിലെ പ്രചാരണത്തിനിടെ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി മഷ്‌കൂര്‍ അഹമ്മദ് ഉസ്‌മാനി വേദിയില്‍ നിന്ന് വീണതും വാര്‍ത്തയായിരുന്നു. ദര്‍ബംഗയില്‍ നടന്ന രാഷ്‌ട്രീയ റാലിയെ അഭിസംബോധന ചെയ്യുന്നതിന് ഇടക്കായിരുന്നു ഇദ്ദേഹം വേദിയില്‍ നിന്ന് വീണത്.
Read also: തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി; കമല്‍നാഥ് സുപ്രീം കോടതിയിലേക്ക്