കോവിഡ് പ്രോട്ടോകോൾ ലംഘനം; പപ്പു യാദവിനെ അറസ്‌റ്റ്‌ ചെയ്‌തു

By Syndicated , Malabar News
pappu-yadav
Ajwa Travels

പാറ്റ്ന: ജന്‍ അധികാര്‍ നേതാവും മുന്‍ എംപിയുമായ പപ്പു യാദവിനെ അറസ്‌റ്റ് ചെയ്‌തതായി റിപ്പോര്‍ട്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന്റെ പേരിലാണ് നടപടി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വീടിനു പുറത്തിറങ്ങുകയും ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്‌തുവെന്നാണ് പപ്പു യാദവിന് എതിരായ ആരോപണം.

എന്നാല്‍ കഷ്‌ടപ്പെടുന്ന ജനങ്ങളെ സഹായിക്കാനാണ് താൻ പുറത്തിറങ്ങിയത് എന്നാണ് യാദവിന്റെ വിശദീകരണം. ‘കോവിഡ് കാലത്ത് ജനങ്ങളെ സഹായിക്കുക എന്നത് വലിയ തെറ്റാണെങ്കില്‍ എന്നെ ക്രിമിനല്‍ ആയി മുദ്രകുത്തിക്കോളൂ. എന്നാല്‍ അന്ത്യം വരെ ഞാന്‍ പാവപ്പെട്ടവരെ സഹായിക്കുക തന്നെ ചെയ്യും’, അറസ്‌റ്റിന് മുൻപ് പപ്പു യാദവ് ട്വീറ്റ് ചെയ്‌തു. കൂടാതെ രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമായി, തന്നെ കുടുക്കുകയാണെന്നും യാദവ് ആരോപിച്ചു.

Read also: കേരളത്തിലെ കോവിഡ് വ്യാപനത്തിന് കോൺഗ്രസ് റാലികൾ കാരണമായി; സോണിയക്ക് മറുപടിയുമായി നഡ്ഡ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE