മലപ്പുറം: തിരൂരങ്ങാടിയിലെ പാലത്തിങ്ങൽ തൃക്കുളം പള്ളിപ്പടിയിൽ വിദ്യാർഥി കാറിടിച്ച് മരിച്ചു. പള്ളിപ്പടി കോട്ടേക്കോടൻ ഇബ്രാഹീം ബാദുഷയുടെ മകൻ ജാസിൽ ബാദുഷ (9) ആണ് മരിച്ചത്. ശനിയാഴ്‌ച രാവിലെ 10 മണിയോടെ ആയിരുന്നു അപകടം. ബന്ധു വീട്ടിൽ പോയി തിരിച്ചു വരവേ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു.
ഉടൻ തന്നെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടക്കൽ ഫാറൂഖ് ഇംഗ്ളീഷ് മീഡിയം സ്‌കൂൾ മൂന്നാം ക്‌ളാസ് വിദ്യാർഥിയാണ്. മാതാവ്: മഹ്‌റൂഫ. സഹോദരങ്ങൾ: മെഹ്‌സിൻ ബാദുഷ, ഐസിൻ ബാദുഷ. സംസ്‌കാരം ഞായറാഴ്‌ച പാലത്തിങ്ങൽ ജുമാമസ്‌ജിദ് ഖബർസ്‌ഥാനിൽ.
Malabar News: റെയിൽവേ സ്‌റ്റേഷനിൽ പുതിയ പാർക്കിംഗ് ഏരിയയും എസ്‌കലേറ്ററും; കുറവുകൾ നികത്താൻ കോഴിക്കോട്