റെയിൽവേ സ്‌റ്റേഷനിൽ പുതിയ പാർക്കിംഗ് ഏരിയയും എസ്‌കലേറ്ററും; കുറവുകൾ നികത്താൻ കോഴിക്കോട്

By Desk Reporter, Malabar News
Kozhikode-Railway-Station
Ajwa Travels

കോഴിക്കോട്: റെയിൽവേ സ്‌റ്റേഷനിൽ പുതിയ പാർക്കിംഗ്‌ ഏരിയയും എസ്‌കലേറ്ററും വരുന്നു. 15,000 ചതുരശ്ര അടി വിസ്‌തൃതിയുള്ള പാർക്കിംഗ്‌ ഏരിയയാണ് വരുന്നത്. നിലവിലുള്ള പാർക്കിംഗ്‌ ഏരിയയുടെ എതിർഭാഗത്തായിരിക്കും പുതിയ പാർക്കിംഗ് സൗകര്യം.

റോഡിന് സമീപമുള്ള ക്വാർട്ടേഴ്‌സ് പൊളിച്ച സ്‌ഥലത്തായിരിക്കും ഇതിനായി സൗകര്യം ഒരുക്കുക. റെയിൽവേയുടെ വരുമാനം വർധിപ്പിക്കാനുതകുന്ന വിധം പേ ആൻഡ്‌ പാർക്ക് സംവിധാനമാണ് ഇവിടെ വരുന്നത്. അതേസമയം,നാലാം പ്ളാറ്റ് ഫോമിൽ പുതിയ എസ്‌കലേറ്റർ ഉടൻ നിർമിക്കും.

കോഴിക്കോട് സ്‌റ്റേഷനിലെ അപര്യാപ്‌തതകൾ ഒന്നൊന്നായി പരിഹരിക്കുമെന്ന് പുതുതായി ചുമതലയേറ്റ റെയിൽവേ പാലക്കാട് ഡിവിഷണൽ മാനേജർ ത്രിലോക് കോത്താരി പറഞ്ഞു. സ്‌റ്റേഷനിൽ പരിശോധനക്കായി എത്തിയതായിരുന്നു അദ്ദേഹം.

പ്ളാറ്റ് ഫോമുകളിലെയും വിശ്രമമുറികളിലെയും ഇരിപ്പിടങ്ങൾ നവീകരിക്കും. തുരുമ്പെടുത്ത കസേരകൾ നീക്കി പുതിയത് സ്‌ഥാപിക്കും. 24 മണിക്കൂറും ശുദ്ധമായ വെള്ളവും വൈദ്യുതിയും ലഭ്യമാക്കും. നാലാം പ്ളാറ്റ് ഫോമിന് സമീപത്തെ സ്‌ഥലത്ത് കൂടുതൽ വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കും. സ്വകാര്യവ്യക്‌തികളും യൂണിയനുകളും അനധികൃതമായി വെച്ചിരിക്കുന്ന ബോർഡുകൾ നീക്കംചെയ്യും. സുരക്ഷാ സംവിധാനം കാര്യക്ഷമമാക്കും തുടങ്ങിയവയാണ് മറ്റ് തീരുമാനങ്ങൾ.

കല്ലായി സ്‌റ്റേഷനിലും ഡിആർഎം പരിശോധന നടത്തി. വിവിധ നവീകരണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ഉദ്യോഗസ്‌ഥർക്ക് അദ്ദേഹം നിർദേശംനൽകി.

Malabar News:  അർഹതയുണ്ട്; കൂടുതൽ സീറ്റ് ചോദിക്കും; മുനവ്വറലി തങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE