കോഴിക്കോട്: പോക്സോ കേസിൽ അധ്യാപകൻ കീഴടങ്ങി. ചെറുവണ്ണൂർ ആവളമലയിൽ ജലാലുദ്ധീനാണ് കോടതിയിൽ കീഴടങ്ങിയത്. കോഴിക്കോട് പോക്സോ കോടതിയിലാണ് ഇയാൾ കീഴടങ്ങിയത്. പതിമൂന്നു കാരിയായ വിദ്യാർഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
മൂന്ന് ദിവസം മുമ്പ് കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. ബാലുശ്ശേരി പോലീസാണ് പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്.
Most Read: സഞ്ജിത്ത് വധക്കേസ്; പിടികൂടിയത് മൂന്നുപേരെ മാത്രം-കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ബിജെപി






































