തിരുവനന്തപുരം : സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ഏറ്റവും പ്രായം കുറഞ്ഞ സ്‌ഥാനാര്‍ഥിക്ക് വിജയം. കോന്നി അരുവാപ്പുലം പഞ്ചായത്തിലെ 11 ആം വാര്‍ഡില്‍ സിപിഐഎം സ്‌ഥാനാര്‍ഥിയായ രേഷ്‌മ മറിയം റോയിയാണ് മിന്നുന്ന വിജയം നേടിയത്.
തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ വേണ്ട ഏറ്റവും കുറഞ്ഞ പ്രായം 21 വയസാണ്. ഈ കഴിഞ്ഞ നവംബര്‍ 18 ആം തീയതി 21 വയസ് തികഞ്ഞ രേഷ്‌മ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മൽസരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കുടുംബം മുഴുവന്‍ കോണ്‍ഗ്രസ് അനുകൂലികളായ രേഷ്‌മ കോന്നി വിഎന്‍എസ് കോളേജില്‍ പഠിക്കുന്ന സമയത്താണ് എസ്എഫ്‌ഐ അംഗമായി ഇടത് മുന്നണിയില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.
നിലവില്‍ എസ്എഫ്ഐയുടെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ഡിവൈഎഫ്ഐയുടെ ജില്ലാ കമ്മിറ്റി അംഗവുമാണ് രേഷ്‌മ. പ്രചാരണ വേളകളില്‍ കയ്യിലൊരു ഡയറിയുമായി രംഗത്തിറങ്ങിയ രേഷ്‌മ ആളുകളുടെ പ്രശ്‌നങ്ങള്‍ ഡയറിയില്‍ കുറിച്ച് അവര്‍ക്കൊപ്പം നിലകൊണ്ടു. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെന്ന രേഷ്‌മയുടെ നിലപാട് തിരഞ്ഞെടുപ്പ് വിജയത്തെ വലിയ രീതിയില്‍ തന്നെ സ്വാധീനിച്ചിട്ടുണ്ട്.
Read also : മലപ്പുറം യുഡിഎഫിനൊപ്പം തന്നെ; 73 പഞ്ചായത്തുകളില്‍ മേല്‍ക്കൈ







































