റിയാദ് : സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി സിവില്‍ ഡിഫന്‍സ് ഡയറക്‌ടറേറ്റ്. ശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ തന്നെ ജനങ്ങള്‍ ജാഗ്രത നിര്‍ദേശം പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സൗദിയുടെ വിവിധ പ്രദേശങ്ങളായ മക്ക, മദീന, ഹായില്‍, അല്‍ ജൗഫ്, കിഴക്കന്‍ പ്രവിശ്യ, ഖസീം എന്നിവിടങ്ങളിലാണ് ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴ പെയ്യാന്‍ സാധ്യതയുള്ളതെന്നാണ് കാലാവസ്‌ഥാ-പരിസ്‌ഥിതി സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നത്. ശക്‌തമായ മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ അപകട സാധ്യതകള്‍ കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ വെള്ളച്ചാട്ടമുള്ള പ്രദേശങ്ങളിലെ സന്ദര്‍ശനം ഒഴിവാക്കണമെന്നും അധികൃതരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും വ്യക്‌തമാക്കിയിട്ടുണ്ട്.
Read also : സൗദിയിൽ ട്രാൻസിറ്റ് വിസ സംവിധാനം നടപ്പിലാക്കി