കേപ്‌ടൗൺ: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മൂന്നാം ടെസ്‌റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തിരിച്ചെത്തും. രണ്ടാം ടെസ്‌റ്റില്‍ പരിക്കിനെ തുടര്‍ന്ന് അദ്ദേത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. കോഹ്‌ലിയുടെ അഭാവം കഴിഞ്ഞ കളിയെ കാര്യമായി ബാധിച്ചിരുന്നു. ക്യാപ്‌റ്റൻ ടീമിലേക്ക് തിരിച്ചെത്തുമ്പോള്‍ ചില നാഴികക്കല്ലുകളും അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്. കോഹ്‌ലിക്ക് മാത്രമല്ല പേസര്‍ മുഹമ്മദ് ഷമിക്കും നേട്ടങ്ങള്‍ സ്വന്തമാക്കാനായേക്കും.
8000 റണ്‍സ് ക്ളബില്‍ കയറിപ്പറ്റാനുള്ള അവസരമാണ് കോഹ്‌ലിക്ക് വന്നു ചേര്‍ന്നിരിക്കുന്നത്. കേപ്‌ടൗണില്‍ 146 റണ്‍സെടുക്കാനായാല്‍ അദ്ദേഹത്തിന് ഈ നേട്ടം സ്വന്തമാക്കാം. 7854 റണ്‍സാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്. നിലവില്‍ ടെസ്‌റ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത ബാറ്റര്‍മാരുടെ ലിസ്‌റ്റില്‍ 32ആം സ്‌ഥാനത്താണ് കോഹ്‌ലി.
ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ 50 ടെസ്‌റ്റ് വിക്കറ്റുകള്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ബൗളറാവാന്‍ ഷമിക്ക് അവസരമുണ്ടായേക്കും. ഇതിന് വേണ്ടത് അഞ്ച് വിക്കറ്റുകള്‍ മാത്രം. 20 ടെസ്‌റ്റുകളില്‍ നിന്ന് ഷമി 45 വിക്കറ്റാണ് നേടിയത്.
നിലവില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ഏറ്റവുമധികം ടെസ്‌റ്റ് വിക്കറ്റുകള്‍ കൊയ്‌ത ഇന്ത്യന്‍ ബൗളര്‍ അനില്‍ കുംബ്ളെയാണ്. 84 വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. 64 വിക്കറ്റുകളെടുത്തജവഗല്‍ ശ്രീനാഥാണ് രണ്ടാമത്. ഹര്‍ഭജന്‍ സിംഗ് (60), ആര്‍ അശ്വിന്‍ (56) എന്നിവരാണ് തുടര്‍ന്നുള്ള സ്‌ഥാനങ്ങളില്‍.
Read Also: എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം: മറുപടി പറയേണ്ടത് കെ സുധാകരൻ; എഎ റഹീം









































