ന്യൂഡെൽഹി: അഫ്ഗാൻ ഇന്ത്യൻ പൗരൻമാരെ തിരിച്ചെത്തിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുന്നതിനിടെ പൗരത്വ നിയമം ഉടൻ നടപ്പിലാക്കണമെന്ന വാദവുമായി കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി. അഫ്ഗാനിലെ സിഖ്, ഹിന്ദു വിഭാഗങ്ങളുടെ സാഹചര്യം ചൂണ്ടിക്കാണിച്ചാണ് മന്ത്രിയുടെ ട്വീറ്റ്. ഇത്തരമൊരു സാഹചര്യം വരാതിരിക്കാനാണ് പൗരത്വ നിയമം ആവശ്യമായി വരുന്നതെന്ന് മന്ത്രി പറഞ്ഞു.
Recent developments in our volatile neighbourhood & the way Sikhs & Hindus are going through a harrowing time are precisely why it was necessary to enact the Citizenship Amendment Act.#CAA#Sikhs
https://t.co/5Lyrst3nqc via @IndianExpress
— Hardeep Singh Puri (@HardeepSPuri) August 22, 2021
അതേസയം അഫ്ഗാനില്‍ നിന്നും ഇന്ത്യയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ഹിന്ദുക്കളും സിഖുകാരുമായ 72 അഫ്ഗാന്‍ പൗരൻമാരെ താലിബാന്‍ തടഞ്ഞിരുന്നു. കാബൂള്‍ വിമാനത്താവളം വഴി ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് തടഞ്ഞത്. രക്ഷപെടാൻ ശ്രമിച്ചവർ അഫ്ഗാനികള്‍ ആയതിനാല്‍ രാജ്യത്തേക്ക് തിരികെ പോകണമെന്നാണ് താലിബാന്‍ ആവശ്യപ്പെട്ടത്.
Read also: ജാതി സെൻസസ്; ബിഹാറിന്റെ മാത്രം ആവശ്യമല്ലെന്ന് നിതീഷ് കുമാർ