ജാതി സെൻസസ്; ബിഹാറിന്റെ മാത്രം ആവശ്യമല്ലെന്ന് നിതീഷ് കുമാർ

By Syndicated , Malabar News
Nitish Kumar
Ajwa Travels

പാറ്റ്‌ന: ഒരു തവണയെങ്കിലും ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യമുന്നയിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. വിഷയത്തിൽ തിങ്കളാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡെല്‍ഹിയില്‍ സന്ദര്‍ശിക്കാനാണ് ബിഹാർ മുഖ്യമന്ത്രിയുടെ നീക്കം. ബിജെപി പ്രതിനിധികള്‍ ഉള്‍പ്പെടെ പത്തംഗ സംഘത്തോടൊപ്പമാണ് കൂടിക്കാഴ്‌ച.

‘ജാതി സെന്‍സസ് എന്നത് സുപ്രധാന വിഷയമാണ്. വര്‍ഷങ്ങളായി തങ്ങള്‍ അത് ആവശ്യപ്പെടുന്നുണ്ട്. അത് നടപ്പിലായാല്‍ അതിനേക്കാള്‍ മികച്ചതായി മറ്റൊരു കാര്യം ഉണ്ടാകില്ല’- നിതീഷ് കുമാർ പറഞ്ഞു. ഇത് ബിഹാറിന്റെ മാത്രം ആവശ്യമല്ലെന്നും രാജ്യത്തുള്ള എല്ലാ ജനങ്ങള്‍ക്കും ഗുണഫലം ലഭിക്കുമെന്നതിനാൽ ഒരു തവണയെങ്കിലും ജാതി സെൻസസ് നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിതീഷ് കുമാറിനെ കൂടാതെ പ്രതിപക്ഷ പാർട്ടികൾ ഉൾപ്പടെ പല രാഷ്‌ട്രീയ നേതാക്കളും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും ഇക്കാര്യത്തിൽ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Read also: ആദായനികുതി വകുപ്പിലെ സാങ്കേതിക തകരാർ; ഇൻഫോസിസ് സിഇഒയെ വിളിപ്പിച്ച് ധനമന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE