ആദായനികുതി വകുപ്പിലെ സാങ്കേതിക തകരാർ; ഇൻഫോസിസ് സിഇഒയെ വിളിപ്പിച്ച് ധനമന്ത്രാലയം

By Staff Reporter, Malabar News
salil-parekh
Ajwa Travels

ന്യൂഡെൽഹി: ആദായ നികുതി വകുപ്പിലെ സാങ്കേതിക തകരാർ തുടരുന്ന പശ്‌ചാത്തലത്തിൽ ഇൻഫോസിസ് സിഇഒയെ വിളിപ്പിച്ച് കേന്ദ്ര മന്ത്രാലയം. സലിൽ പരേഖിനോട് നാളെ ഹാജരാകാനാണ് ധനമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

ഇൻഫോസിസ് ആയിരുന്നു ഇ ഫയലിംഗ് പോർട്ടൽ തയ്യാറാക്കിയത്. എന്നാൽ രണ്ട് മാസമായി ഇ ഫയലിംഗ് പോർട്ടലിൽ സാങ്കേതിക തകരാർ തുടരുകയാണ്. രണ്ടുമാസമായിട്ടും തകരാര്‍ പരിഹരിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.

ഡോ. എൻആർ നാരായണ മൂർത്തിയുടെ നേതൃത്വത്തിൽ 1981ൽ സ്‌ഥാപിക്കപ്പെട്ട വിവരസാങ്കേതിക വിദ്യാ മേഖലയിലെ കമ്പനിയാണ് ഇൻഫോസിസ് ലിമിറ്റഡ്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയാണിത്. 160,027 തൊഴിലാളികൾ ജോലി ചെയ്യുന്ന ഇൻഫോസിസ്, രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നാണ്. കൂടാതെ ലോകത്തിലെ തന്നെ ഏറ്റവും വലിയ വിവര സാങ്കേതിക കാമ്പസുകളിൽ ഒന്നാണ് ബെംഗളൂരുവിലെ ഇൻഫോസിസ് കാമ്പസ്.

Most Read: ഡിസിസി പട്ടിക പുറത്തുവിട്ടിട്ടില്ല, പ്രചരിക്കുന്നത് വ്യാജ വാർത്ത; കെ സുധാകരൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE