റിക്രൂട്ട് ചെയ്‌തിട്ടും നിയമനമില്ല; ഇൻഫോസിസിനെതിരെ കേന്ദ്ര അന്വേഷണം

വിവിധ ക്യാമ്പസുകളിൽ നിന്ന് രണ്ടായിരത്തിലേറെ പേരെ റിക്രൂട്ട് ചെയ്യുകയും, രണ്ടുവർഷം പിന്നിട്ടിട്ടും ഇവർക്ക് ജോലി നൽകിയിട്ടില്ലെന്നുമുള്ള പരാതിയിലാണ് അന്വേഷണം.

By Trainee Reporter, Malabar News
Infosys
Ajwa Travels

ബെംഗളൂരു: ഐടി കമ്പനിയായ ഇൻഫോസിസിനെതിരെ കേന്ദ്ര അന്വേഷണം. വിവിധ ക്യാമ്പസുകളിൽ നിന്ന് രണ്ടായിരത്തിലേറെ പേരെ റിക്രൂട്ട് ചെയ്യുകയും, രണ്ടുവർഷം പിന്നിട്ടിട്ടും ഇവർക്ക് ജോലി നൽകിയിട്ടില്ലെന്നുമുള്ള പരാതിയിലാണ് അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാൻ കർണാടക സർക്കാരിന് കേന്ദ്ര തൊഴിൽ മന്ത്രാലയം നിർദ്ദേശം നൽകിയത്.

ഐടി ജീവനക്കാരുടെ സംഘടനയായ നാസന്റ് ഇൻഫർമേഷൻ ടെക്‌നോളജി എംപ്‌ളോയീസ് സെനറ്റ് നൽകിയ പരാതിയിലാണ് നടപടി. നാസന്റിനായി പ്രസിഡണ്ട് ഹർപ്രീത് സിങ് സലൂജ അയച്ച പരാതിയിലാണ് സംസ്‌ഥാന ലേബർ കമ്മീഷണറോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിട്ടുള്ളത്.

ഐടി കമ്പനികളുടെയും മറ്റും പ്രവർത്തനം സംസ്‌ഥാന തൊഴിൽ വകുപ്പിന് കീഴിലായതിനാലാണിതെന്നും ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്. 2022 മുതൽ റിക്രൂട്ട് ചെയ്‌ത ബിരുദധാരികൾക്ക് ഇതുവരെ ജോലി നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ജൂണിലും സംഘടന പരാതി നൽകിയിരുന്നു. അതിനിടെ, ഒക്‌ടോബർ ഏഴ് മുതൽ ജോലിയിൽ പ്രവേശിക്കാമെന്ന് അറിയിച്ചു 1000 പേർക്ക് ഇൻഫോസിസ്‌ കഴിഞ്ഞ രണ്ടിന് ഓഫർ ലെറ്ററുകൾ അയച്ചിരുന്നു.

Most Read| ഡ്രൈഡേ തുടരും, വിനോദസഞ്ചാര മേഖലക്ക് ഇളവ്; മദ്യനയത്തിന് അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE