ഗാന്ധിനഗര്‍: കോവിഡ് വാക്‌സിനുകളുടെ ഫലപ്രാപ്‌തിയെ സംശയിക്കുന്നവര്‍ ബുദ്ധി വികാസം ഇല്ലാത്തവരാണെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. സൂററ്റ് മുന്‍സിപ്പല്‍ കോര്‍പറേഷന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് പെട്രോളിയം- പ്രകൃതവാതക വകുപ്പു മന്ത്രിയുടെ പരാമര്‍ശം.
ബുദ്ധിവികസിക്കാത്തവരും ശാസ്‌ത്രജ്‌ഞരെയും ഇന്ത്യയുടെ ശക്‌തിയെയും വിശ്വാസമില്ലാത്തവരുമാണ് ഇത്തരം അടിസ്‌ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘ഈ വാക്‌സിനുകള്‍ ഇന്ത്യന്‍ കമ്പനികളുടെയും നമ്മുടെ ശാസ്‌ത്രജ്‌ഞരുടെയും പ്രത്യേക നേട്ടമാണ്. ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കത്തെ സ്വാഗതം ചെയ്‌തു കഴിഞ്ഞു. ബുദ്ധി വികസിക്കാത്ത ചില ആളുകള്‍ ഒരിക്കലും നന്നാവില്ല, പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതൃത്വം. അവര്‍ എല്ലാത്തിലും കുറ്റം കണ്ടെത്തും’- ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.
മൂന്നാംഘട്ട പരീക്ഷണം പുരോഗമിക്കുന്ന ഭാരത് ബയോടെക്കിന്റെ വാക്‌സിന് ഉപയോഗത്തിനുള്ള അനുമതി നല്‍കിയതിനെതിരെ ശശി തരൂര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
Also Read: നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാകാതെ കേന്ദ്രം; ചര്‍ച്ച വീണ്ടും പരാജയം